ബര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം 2023 നവംബര്‍ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു. രൂപതസമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് തല മത്സരങ്ങള്‍ക്ക് ശേഷം റീജിയണല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 31ന് മുന്‍പ് നടത്തപ്പെടേണ്ടതാണ്.
റീജിയണല്‍ മത്സരങ്ങളിലെ വിജയികളാണ് രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കുക. അയ്യായിരത്തില്പരം മത്സരാത്ഥികള്‍ വിവിധ തലത്തില്‍ വിവിധ ഏജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നു. രൂപതയിലെ വിവിധ റീജിയനില്‍നിന്നുമുള്ള മത്സരാര്‍ഥികളാണ് രൂപതാ മത്സരങ്ങളില്‍ പങ്കെടുക്കുക. മത്സരങ്ങളുടെ നിയമാവലി ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധികരിക്കുന്നതാണ്. സുവാറ 2023 ഈ വര്‍ഷവും നടത്തപ്പെടുന്നതാണ്. ബൈബിള്‍ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.