18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍ >>> അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍ >>> നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു >>> കൊടും ചൂടിന് ശേഷം കൊടുങ്കാറ്റും കനത്ത മഴയും എത്തുന്നു; യുകെയിലുടനീളം മഴ, ഇടിമിന്നല്‍ മുന്നറിയിപ്പുകളുമായി മെറ്റ് ഓഫീസ്, വ്യാപകമായ യാത്രാ തടസ്സങ്ങള്‍ക്കും സാധ്യത >>>
Home >> SPIRITUAL
സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ...

സ്വന്തം ലേഖകൻ

Story Dated: 2023-01-20

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, എന്നിവര്‍ക്കൊപ്പം അനുഗ്രഹീത സുവിശേഷ പ്രവര്‍ത്തകയും കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക ആത്മീയ ശുശ്രൂഷകയുമായ സോജി ബിജോ വചന ശുശ്രൂഷ നയിക്കും. ബ്രദര്‍ ക്ലമെന്‍സ് നീലങ്കാവില്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതല്‍ സൂമില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്ഫോം വഴി 86516796292 എന്ന ഐഡിയില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെയുടെ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും, സ്പിരിച്ച്വല്‍ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങള്‍:
യുകെ & അയര്‍ലന്‍ഡ്  7pm to 8.30pm.
യൂറോപ്പ്  : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേല്‍  : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am

Please note timings in your country.
This Saturday 20th November.
UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE  11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്ട്രേലിയ( സിഡ്‌നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോര്‍ക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക്  സെഹിയോന്‍ മിനിസ്ട്രി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു

യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്. വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. രജിസ്ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354 മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്‌ന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറു പേരില്‍ നാലു പേരെ മറ്റ് കപ്പലുകാര്‍ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.    തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.  വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.

ഇത് സ്റ്റാര്‍മാജിക്കിന്റെ പ്രിയപ്പെട്ട താരം തന്നെയാണോ? കുട്ടി നിക്കറും ടീ ഷര്‍ട്ടും വേഷത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ആരാധകര്‍!!!

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെ പള്‍സ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു- ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണം ആണ് പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്ക് കാണാന്‍ കൂടുതല്‍ താല്‍പര്യമായതെന്ന് പൊതുവേ ആരാധകരുടെ അഭിപ്രായം. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാ മലയാളികളെയും താരം കൈയ്യിലെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.  ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ''ഹലോ പട്ടായ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍?ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.  ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും 'ചേരേനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ..., ആരാ മനസ്സിലായില്ല...' എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

Other News in this category

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും
  • ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും
  • രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും
  • ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും
  • മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു
  • സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം
  • ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും
  • ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും
  • പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും
  • Most Read

    British Pathram Recommends