ഇന്ത്യയിലെ തെരുവുകളില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള വിഭവമാണ് പാനീപൂരി. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ മാത്രമല്ല അങ്ങ് വിദേശരാജ്യങ്ങളിലും പാനീപൂരിക്ക് ആരാധകരുണ്ട് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റൊറന്റുകളിലും പാനീപൂരി ലഭ്യമാണെന്ന് നമുക്ക് അറിയാം. പലപ്പോഴും ഭക്ഷണമേശയില്‍ പാനീപൂരി താരമാകാറുണ്ട്. എരിവും പുളിയും മധുരവും കൂടിയ പാനീപൂരിക്ക് ആരാധകര്‍ എങ്ങനെ ഇല്ലാതിരിക്കും?
കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ വ്യത്യസ്ത രുചികളിലുള്ള പത്ത് പാനീപൂരികള്‍ രുചിച്ച് നോക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഓരോ പാനീപൂരിക്കും ഇവര്‍ വീഡിയോയില്‍ റേറ്റിങ് കൊടുക്കുന്നുണ്ട്.
ജല്‍ജീര, പുതിന, നാരങ്ങ, വെളുത്തുള്ളി തുടങ്ങി വ്യത്യസ്ത രുചികളിലുള്ള പാനീപൂരിയാണ് യുവതി രുചിച്ചറിയുന്നത്. നാരങ്ങ, വെളുത്തുള്ളി രുചികളിലുള്ള പാനീപൂരിക്കാണ് യുവതി കൂടുതല്‍ റേറ്റിങ് നല്‍കുന്നത്. ഇതിനോടകം ഒന്‍പത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത