18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും >>> ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി >>> കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്  >>> വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>>
Home >> BP SPECIAL NEWS
കാമുകന്റെ വീട്ടില്‍ വിളമ്പിയത് കാമുകിക്ക് ഇഷ്ടമില്ലാത്ത ന്യൂഡില്‍സ്, കാമുകന്റെ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ബ്രേക്കപ്പായി വീടുവിട്ടിറങ്ങി കാമുകി...

സ്വന്തം ലേഖകൻ

Story Dated: 2023-01-11

ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നാല്‍ അധികം സമയം വേണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രണയം തോന്നാനും അധികം സമയം വേണ്ട ബ്രേക്കപ്പാവാനും അധികം സമയം വേണ്ട എന്ന നിലയാണ്. അഅതിന് ഉത്തമ ഉദാഹരണമായ ഒരു സംഭവമാണ് ചൈനയില്‍ നടന്നത്.


കാമുകന്റെ വീട്ടില്‍ ഏറെ പ്രതീക്ഷയോടെ രണ്ടു ദിവസം തങ്ങാന്‍ പോയ കാമുകി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ നിന്നും പോന്നത് ബ്രേക്കപ്പ് പറഞ്ഞാണ്. ഒരു ബ്രേക്കപ്പിന് കാരണം കാമുകന്റെ വീട്ടിലെ ഭക്ഷണമായിരുന്നു.

മുന്‍കൂട്ടി അറിയിച്ചാണ് കാമുകന്റെ വീട്ടിലേക്ക് യുവതി എത്തുന്നത്. അതുകൊണ്ട് തന്നെ ഗംഭീര സ്വീകരണം ആയിരുന്നു കാമുകി പ്രതീക്ഷിച്ചതും. പക്ഷെ ഇവര്‍ക്കായി വിളമ്പിയ ഭക്ഷണം കണ്ട് യുവതി ഞെട്ടുകയായിരുന്നു.

വറുത്ത മുട്ടകള്‍, മത്തങ്ങ കഞ്ഞി, തണുത്ത ബൗള്‍ നൂഡില്‍സ് എന്നിവയാണ് നല്‍കിയത്. ഇതില്‍ കൂടുതല്‍ ദേഷ്യം തോന്നാല്‍ കാരണം കാമുകിക്ക് ഇഷ്ടമില്ലാത്ത ന്യൂഡില്‍സ് തന്നെ വിളമ്പിയതാണ്. തനിക്ക് നൂഡില്‍സ് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും എന്തിന് നല്‍കി എന്ന ചോദ്യവും പെണ്‍കുട്ടി ഉയര്‍ത്തുന്നുണ്ട്. ഒടുവില്‍ ബാഗുകള്‍ പാക്ക് ചെയ്ത് കാമുകനോട് ബൈ പറഞ്ഞ് ഇറങ്ങുകയായിരുന്നു. ഈ കുടുംബത്തിനോടൊപ്പം ജീവിക്കാനാവില്ലെന്നതാണ് കാരണമായി യുവതി പറഞ്ഞത്. എന്തായാലും ഇത് വല്ലാത്ത ബ്രേക്കപ്പായി പോയെന്നാണ് കേട്ടവര്‍ പറയുന്നത്.

 

More Latest News

'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍

ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു. സ്‌കന്‍തോര്‍പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്‌സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്‌സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്‌സുമാര്‍ക്ക് പൂക്കളും സ്വീറ്റ്‌സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്‌നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്. യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്‌സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്‌സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്‌സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്‌ളെസന്‍, ലിയാന്‍ ബ്‌ളെസന്‍, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്‌സ് ജൂണിയേഴ്‌സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന്‍ സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്‍, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്‌സ് സബ് ജൂണിയേഴ്‌സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്‌സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികളായ ശ്രേയ സൂരജ്, ഷെറിന്‍ ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്‌സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്‌ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്‌സസ് ഡേ പ്രോഗ്രാമിന് സ്‌പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി. സ്‌കന്‍തോര്‍പ്പിലും  നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തി വരുന്നത്.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. തലശ്ശേരി സ്വദേശിയാണ് ഷാനില്‍ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 

എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു. കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

Other News in this category

  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
  • മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!
  • ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ
  • 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം
  • Most Read

    British Pathram Recommends