18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍  >>> നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു >>> പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത് >>> മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ >>> ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍' >>>
Home >> BP SPECIAL NEWS
ഈ ചേട്ടന്റെ കൂടെ കുഞ്ഞനുജത്തി എന്നും സുരക്ഷിതയാണ്... കുഞ്ഞനുജത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്ന ചേട്ടന്റെ ഈ വീഡിയോ കാണുമ്പോള്‍ കണ്ണും മനസ്സും കുളിരും...

സ്വന്തം ലേഖകൻ

Story Dated: 2023-01-06

സ്‌നേഹമുള്ള സഹോദരന്റെ ഏറ്റവും അനുഗ്രമുള്ള സഹോദരിയായി ജനിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ആ ഭാഗ്യം നേടിയ സഹോദരിമാരുടെയും സഹോദരന്മാരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് എല്ലാവരുടെയും മനസ്സ് കവര്‍ന്ന് ട്വിറ്ററിലൂടെ പുറത്തു വന്നത്.

വീഡിയോയില്‍ കുഞ്ഞനുജത്തിയെ സൈക്കിളിലിരുത്തി പോകാന്‍ നോക്കുന്ന സഹോദരനാണ് വീഡിയോയില്‍ ഉള്ളത്. കുഞ്ഞനുജത്തിയെ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോല്‍ അനുജത്തിക്ക് വേണ്ട സുരക്ഷ ഉറപ്പാക്കുകയാണ് ചേട്ടന്‍.

അനുജത്തി സൈക്കിളില്‍ നിന്നും താഴെ വീഴാതിരിക്കാനായി തുണികൊണ്ട് അവളുടെ കാലുകള്‍ കെട്ടുന്ന ചേട്ടനാണ് വീഡിയോയില്‍ ഉള്ളത്. ഇതിലെ വിചിത്രമായ കാര്യം എന്തെന്നാള്‍ ചേട്ടന്‍ അനുജത്തിയുടെ കാലുകള്‍ കെട്ടിയിട്ടും കുട്ടി കരയുന്നില്ല എന്നതാണ്. അവള്‍ ചേട്ടനെ വിശ്വസിച്ചുകൊണ്ട് അതിലിരിക്കുന്നത് പോലെയാണ്.

അനുജത്തി സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ചേട്ടന്‍ സൈക്കില്‍ മുന്നോട്ടെടുക്കുന്നത്. 'ഉര്‍ദു നോവല്‍സ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതാണ് യഥാര്‍ത്ഥ സ്‌നേഹം, കളങ്കമില്ലാത്ത സ്‌നേഹം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

More Latest News

പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 

ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ 25ന് നടക്കും. ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെയാണ് മത്സരം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്റര്‍മിഡിയറ്റ് ലെവലിലുള്ള കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന കൊടുത്തു കൊണ്ട് പുതിയ കളിക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ പോലും ട്രോഫി കിട്ടാത്തവര്‍ക്കും തുടക്കക്കാരായ ഇന്റര്‍മീഡിയേറ്റ് ടീമിനും ആണ് ഈ ടൂര്‍ണമെന്റ് കൂടുതല്‍ പ്രചോദനമാകുക. മലയാളി അസോസിയേഷന്‍ നടത്തുന്ന ടൂര്‍ണമെന്റ് ആയതുകൊണ്ട് പങ്കെടുക്കുന്ന ടീം അംഗങ്ങളില്‍ ഒരാള്‍ മലയാളി ആയിരിക്കണം എന്നതു നിര്‍ബന്ധമാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍  എവര്‍ റോളിങ്ങ് ട്രാഫിയും 501 പൗണ്ടും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും 301പൗണ്ടും, മൂന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് ട്രോഫിയും 101 പൗണ്ടും സമ്മാനമായി നല്‍കുന്നതായിരിക്കും. അതുപോലെ ടൂര്‍ണമെന്റില്‍ പങ്കെടുത്തു ഏറ്റവും കുറവ് പോയിന്റ് കിട്ടി ആദ്യ റൗണ്ടില്‍ പുറത്താകുന്ന ടീം  (പങ്കെടുക്കാന്‍ മനസ് കാണിച്ച )അംഗങ്ങള്‍ക്കും സമ്മാനം ഉറപ്പായിരിക്കും. ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂര്‍ണമെന്റിന്റ് വിജയത്തിനായ്  സിന്നിജേക്കബ് , ബെന്നി ചാക്കോ ബിജു സൈമണ്‍,  നിതിന്‍, റിച്ചു എന്നിവരുടെ നേതൃതത്തില്‍ വിവിധ കമ്മറ്റികള്‍    സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. ബാര്‍കോഡ്  സ്‌കാന്‍   ചെയ്തോ.   ലിങ്കിലൂടെയോ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അതുപോലെ ടീം അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി മെയ് 20 ആണെന്നും സംഘടനാ സമിതി അറിയിക്കുന്നു.

നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ചു. സംഭവത്തല്‍ ഡോക്ടറിനെ സസ്പെന്‍ഡ് ചെയ്തു.  സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിലാണെന്ന് പരാതിയുമായി കുടുംബം.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കതിരേയാണ് പരാതി. ഗുരുതര ചികിസ്താപിഴവ് ആരോപിക്കപ്പെട്ട സംഭവം ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാംഗ്ളൂരില്‍ എത്തിച്ച പി രാജേഷ് ആണ് പോലീസ് കസ്റ്റഡിയില്‍. ഇരയെ ആക്രമിക്കുമ്പോള്‍ രാജേഷ് രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം ഉണ്ടായിരുന്നു. രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് വിവരം. രാഹുലിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. അതെ സമയം പൊലീസ് ഇന്ന് രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിവാഹം കഴിഞ്ഞു വീട്ടില്‍ വന വധുവിനെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനോട് താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ലഭിച്ചശേഷം പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പന്തീരാങ്കാവില്‍ ഉണ്ടായ സംഭവം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നും വിഷയം സംസാരിക്കേണ്ടി വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മാര്‍ച്ച് 12ആം തീയതി പുലര്‍ച്ചയാണ് ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് എന്ന് പന്തീരാങ്കാവില്‍ പീഡനത്തിന് ഇരയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 8 പേജ് അടങ്ങുന്ന മൊഴിയാണ് ഇരയായ യുവതി പോലീസിന് നല്‍കിയിട്ടുള്ളത്.  

'ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല, വളരെ ബേസിക് ആയി സുഹൃത്തുക്കള്‍ ചെയ്യുന്നത് മാത്രം, മറിച്ച് തോന്നിയെങ്കില്‍ മാപ്പ് പറയുന്നു' ബിഗ്‌ബോസ് താരം ഗബ്രി

ബിഗ്‌ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ട മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ എയറില്‍ കയറിയ താരങ്ങളാണ്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഗബ്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:സമൂഹത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആണ്. എന്നെ സംബന്ധിച്ച് ഞാന്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ജസ്റ്റിഫൈഡ് ആണ്.ഞാന്‍ ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഞാന്‍ ഉമ്മ വെച്ചു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് വിമര്‍ശനം. ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല. വളരെ ബേസിക് ആയി പുറത്തും ആളുകള്‍ സൗഹൃദത്തിനിടയില്‍ ചെയ്യുന്ന കാര്യങ്ങളാണ് അത്. ഇത് എന്നെ കാഴ്ചപ്പാടാണ്. ചിലപ്പോള്‍ മറിച്ച് ആളുകള്‍ക്ക് തോന്നുന്നുണ്ടാകാം. അങ്ങനെയാണെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു, പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അതില്‍ തെറ്റില്ല. ഞാന്‍ എല്ലാവരോടും ഇങ്ങനെ ബിഹേവ് ചെയ്യുന്ന ആളാണ്. എന്റെ ലൗ ലാംഗ്വേജ് സ്പര്‍ശനമാണ്. ഒരാളെ തൊടുമ്പോള്‍,കെട്ടിപിടിക്കുമ്പോള്‍ അതില്‍ സെക്ഷ്വല്‍ എലമെന്റ് കൊണ്ടുവരേണ്ട കാര്യമില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും അടുത്ത് ഇങ്ങനെ തന്നെയാണ്. എന്തായാലും പ്രേക്ഷകരെ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍ എന്റെ നിലപാടുകള്‍ മാറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പല ട്രോളുകളും കണ്ടിരിന്നു. പലതും ആസ്വദിച്ചിട്ടുണ്ട്. ഒരു മലയാളം ചാനലില്‍ വന്നൊരു സ്‌കിറ്റ് വ്യക്തിപരമായി വേദനിപ്പിച്ച ഒന്നായിരുന്നു. രണ്ട് പേരുടെ ക്യാരക്ടേഴ്‌സിനെ എടുത്ത് അവരെ ഡിഫെയിം ചെയ്ത് അതിലൊരു വള്‍ഗര്‍ എലമെന്റ് കൊണ്ടുവന്നു. മെലോ ഡ്രാമയായിട്ടില്ല സെക്ഷ്വലൈസ് ചെയ്തതായിട്ടാണ് തോന്നിയത്. ഞാനും ജാസ്മിനും തമ്മില്‍ ഉണ്ടായിരുന്നത് പരിശുദ്ധമായൊരു ബദ്ധമാണ്. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലുമൊക്കെ.അതിലൊരു ലൈംഗിക ചുവ ആഡ് ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. എന്റെ കുടുംബത്തേയും ബാധിച്ചിരുന്നു.

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

Other News in this category

  • പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍
  • വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ
  • നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 
  • 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം
  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • Most Read

    British Pathram Recommends