ചിലയിടങ്ങളില്‍ കുരങ്ങ് ശല്യം രൂക്ഷമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കൊച്ചു കുഞ്ഞുങ്ങളെ കുരങ്ങ് തട്ടിക്കൊണ്ടു പോയ വാര്‍ത്തകളും ഏറെ ഞെട്ടലോടെ കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഏറെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് യുപിയില്‍ നിന്നും പുറത്തു വരുന്നത്.
കുരങ്ങ് രണ്ട് മാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിയെടുത്തു കൊണ്ടു പോയി എറിഞ്ഞു കൊന്നത്. യുപിയിലെ ബന്ദ ജില്ലയിലെ ചാപ്പര്‍ എന്ന ഗ്രാമത്തിലാണ് നാട്ടുകാരെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
രണ്ട് മാസം പ്രായമായ കുഞ്ഞിനെ വീട്ടുകാര്‍ വരാന്തയില്‍ കിടത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് കുറങ്ങ് കൂട്ടമായി അവിടേക്ക് എത്തിയത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം കുരങ്ങും കൂട്ടം വീടിന്റെ ടെറസിലേക്ക് കയറി പോയി.
ഇത് കണ്ട് നിന്ന വീട്ടുകാര്‍ കുഞ്ഞിനെ തിരിച്ചു കിട്ടാനായി ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇത് കണ്ടതോടെയാണ് കുരങ്ങന് കുഞ്ഞിനെ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞത്. തലയ്ക്ക് ഗുരുതുരമായ പരിക്ക് പറ്റിയ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
ഈ ഇടയങ്ങളില്‍ പല സ്ഥലങ്ങളിലും കുരങ്ങ് ശല്യം രൂക്ഷമാണ്. കുരുങ്ങുകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.