ഷു എന്ന യുവാവ് സുന്ദരിയായ ഹുവാങിനെ കണ്ടുമുട്ടുന്നത് 29ാമത്തെ വയസ്സിലാണ്. കണ്ടമാത്രയില്‍ തോന്നിയ പ്രണയം ഷു ഹുവാങിനോട് തുറന്നു പറഞ്ഞു. ഹുവാങും പ്രണയം സ്വീകരിച്ചു. പക്ഷെ പിന്നീട് പ്രതീക്ഷിച്ചത് ഒന്നുമായിരുന്നില്ല രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചത്.
ഇപ്പോള്‍ പ്രണയം തുറന്നു പറഞ്ഞ് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഹുവാങ് കിടപ്പ് രോഗിയാണ്. ഹുവാങിനെ പരിചരിച്ച് ഷുവും അരികത്തുണ്ട്. ഇതുവരെ വിവാഹം കഴിക്കാത്ത പ്രണയിനികളായി തന്നെ ജീവിക്കുന്ന രണ്ടു പേര്. വിധി തകര്‍ക്കാന്‍ നോക്കിയിട്ടും തകരില്ലെന്ന് ഉറക്കെ പറഞ്ഞ് രണ്ടു ജീവിതങ്ങള്‍.
1992ല്‍ ഷു പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം പിന്നെ വീട്ടില്‍ കുടുംബക്കാരെയൊക്കെ കാമുകിയെ പരിചയപ്പെടുത്താമെന്ന് ഷു തീരുമാനിച്ചു. എന്നാല്‍ ഈ യാത്ര അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒരു ബസ് അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.
അന്ന് നടന്ന് അപകടത്തില്‍ ഹുവാങ്ങിന്റെ നട്ടെല്ലിന് പരിക്കേറ്റു. അധികം വൈകാതെ യുവതിയുടെ കാലുകള്‍ തളര്‍ന്നു. അപകടത്തില്‍ ഷുവിന് തലയില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ കിടപ്പില്‍ അവളെ ഉപേക്ഷിക്കാന്‍ ഷു തയ്യാറായില്ല. ചുറ്റുമുള്ളവരുടെ എല്ലാ വാക്കുകളും അവഗണിച്ച് അവളെ സ്വീകരിച്ചു. ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു.
'ഞങ്ങള്‍ ഡേറ്റിംഗിലായിരിക്കുമ്ബോള് ഞാന്‍ അവളെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുമെന്നും എന്റെ വാഗ്ദ്ധാനം പാലിക്കുമെന്നും ഞാന്‍ അവളോട് പറഞ്ഞു,' കഴിഞ്ഞ ആഴ്ച ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ സു പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഹുവാങിനെ ഷു അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. കാമുകിയെ പരിചരിക്കേണ്ടതിനാല്‍ മികച്ച ജോലി പോലും ഷു വേണ്ടെന്ന് വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുത്തു.