വിവാഹത്തിന് സംഭവിക്കുന്ന രസകരമായ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ വരനും വധുവും വിവാഹ വേദിയില്‍ വെച്ച് പരസ്പരം മാലയിടുന്നതുമായ വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.
വിവാഹത്തിന് വധുവിനെ എടുത്ത് പൊക്കാന്‍ ശ്രമിക്കുന്ന വരന്റെ വീഡിയോ ആണ് വൈറലാകുന്നത്. എന്നാല്‍ പിന്നീട് സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങളാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.
ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ വരന് വധുവിനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കാണാം. വധു വളരെ നാണിച്ചാണ് വരന്റെ ഈ പ്രവര്‍ത്തിയ കാണുന്നത്. എന്നാല്‍ പൊക്കാനുള്ള ശ്രമത്തിനിടെ വരന് വധുവുമായി സ്റ്റേജില്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇത് കാണികളെ ചിരിപ്പിക്കുന്നു.
എന്തായാലും ഇത്തരം ചില രസകരമായ കാര്യങ്ങളാണ് വിവാഹത്തെ ഫുള്‍ കളറാക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ രസകരമെങ്കിലും സൂക്ഷിച്ച് ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യണണെന്നും പലരും താക്കീത് നല്‍കുന്നുണ്ട്.