ദളിതനായതിനാല്‍ അവദണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗി മന്ത്രിസഭയില്‍ നിന്നും മന്ത്രി രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മന്ത്രി രാജിക്കത്ത് അയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പൊതുമരാമത്ത് മന്ത്രി ജിതിന് പ്രസാദയും യോഗിക്കെതിരേ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭയിലെത്തി നൂറുദിവസം പിന്നിട്ടിട്ടും തനിക്ക് യാതൊരു ഉത്തരവാദിത്തങ്ങളും നല്‍കിയില്ലെന്നും ദലിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും മന്ത്രി ദിനേശ് ഖാതിക് പറഞ്ഞു.
താന്‍ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും മന്ത്രിയെന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നും ദിനേഷ് ഖാതിക് ആരോപിച്ചു. വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കൊന്നും തന്നെ വിളിക്കാറില്ലെന്നും ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രാജിവെച്ച ദിനേഷ് ഖാതികിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാര്‍ട്ടി നേതൃത്വം.
യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന രീതികളോട് വിയോജിച്ച് പൊതുമരാമത്ത് മന്ത്രിയായ ജിതിന് പ്രസാദയും കേന്ദ്ര നേതൃത്വത്തെ കാണുന്നുണ്ട്. അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ നേരില്‍ കണ്ട് പരാതി പറയാനാണ് ജിതിന് പ്രസാദ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ യോഗി സസ്പെന്‍ഡ് ചെയ്തതാണ് പ്രസാദയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന് പ്രസാദ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്.
നിരവധി അഴിമതി ആരോപണങ്ങളാണ് യുപിയില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ അനില്‍ കുമാര്‍ പാണ്ഡേയെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡേയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തവിട്ടിട്ടുണ്ട്.
അതേസമയം ബി.ജെ.പി സര്‍ക്കാരുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മുതിര്‍ന്ന് നേതക്കളെ കാണാന്‍ തത്ക്കാലം ഉദ്ദേ്ശിക്കുന്നില്ലെന്നും ജിതിന് പ്രസാദ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വഴി എനിക്ക് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കനായി. കേന്ദ്ര നേതാക്കളെ കാണുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമയം കിട്ടുമ്പോള്‍ അവരെ കാണാമെന്നതാണ് തീരുമാനം,' ജിതിന് പ്രസാദ് പറഞ്ഞു.