18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും >>> ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് >>> പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും >>> അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നായി അകത്താക്കിയത് ആയിരം പൗണ്ടിന്റെ ഭക്ഷണം; വെയില്‍സില്‍ ബില്ലടക്കാതെ മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ വൈറല്‍ >>> എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം >>>
Home >> Featured Column
അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?

സ്വന്തം ലേഖകൻ

Story Dated: 2021-09-12

ഒരു ടീനേജര്‍ വീട്ടിലുള്ളപ്പോളാണ് ടീനേജ് പ്രായമിത്രമാത്രം വഷളാണെന്ന് മനസിലാകുന്നത്. അങ്ങനെ, എങ്ങനെ ഒരു ടീനേജിനെ വരച്ച വരയില്‍ നിര്‍ത്തി സായൂജ്യമടയാം എന്നുള്ള അന്വേഷണ പരമ്പരയാണിവിടെ കുറിക്കുന്നത്. 

കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോഴാണ് സത്യത്തില്‍ ടീനേജായ അവരാണോ അതോ നമ്മള്‍ മാതാപിതാക്കളാണോ വഷളാകുന്നത് അല്ലെങ്കില്‍ വഷളാക്കുന്നത് എന്ന് മനസിലായത്. 

ഇത്തിരി നീണ്ട ലേഖനമാണ് എങ്കിലും ഓരോ വരിയിലും ജീവനുണ്ട്. നമ്മള്‍ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകള്‍ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. അപ്പോള്‍ നമുക്ക് നോക്കാം... 

നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മള്‍ പ്രായം എന്ന് വിളിക്കുന്നത്. അങ്ങനുള്ളപ്പോള്‍ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഒരോരോ  പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. ശൈശവം നമുക്കൊരു നാപ്പി പ്രശ്‌നമാണെങ്കില്‍ കൗമാരം വേറൊരു പ്രശ്‌നമാണ്. മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ സൃഷിടിക്കുമ്പോള്‍ വാര്‍ദ്ധക്യം ഏകാകുലതയുടെയും ശരീരക്ഷയതിന്റെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു. 

ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്ക് വിഗ്‌നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധര്‍ തങ്ങള്‍ വൃദ്ധരാണെന്നും ചെറുപ്പക്കാര്‍ തങ്ങള്‍ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും വല്യ പ്രശ്‌നം. അതുമൂലം നമ്മളുടെ സ്ഥാനം അറിഞ്ഞോ അറിയാതെയോ അത്രവേഗം നമ്മള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല എന്നത് പ്രശ്‌നത്തിനാക്കം കൂട്ടുന്നു. അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂര്‍വ്വികസ്വത്തിനോടുള്ള അടിപിടി. സത്യത്തില്‍ ഇത് മനുഷ്യരില്‍ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാള്‍ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാന്‍ സാധിക്കും. ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം. 

മക്കള്‍ ഒരു പ്രായമാകുമ്പോള്‍ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവര്‍ 60താമത്തെ വയസില്‍ തിരിച്ചുവന്ന് സ്വന്തം ഭാര്യയെത്തന്നെ വീണ്ടും മാനസിക പക്വതയയോടെ വിവാഹം കഴിച്ച് ഒരുമിച്ചു താമസിച്ചു പിന്നീടും വനാന്തരങ്ങളിക്ക് തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുകയും ചെയ്‌തൊരു പൂര്‍വ്വിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കള്‍ക്ക് അവരുടേതായൊരു സ്‌പേസ് കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇന്ന് മക്കള്‍ക്ക് വേണമെങ്കില്‍ മക്കള്‍ തന്നെ യൂണിവേര്‍സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി. 

നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത് കാണുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ചയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ നമുക്കവനോട് തോന്നുന്ന ഓമനത്തം, അവന്റെ എല്ലാ കുസൃതിക്കള്‍ക്കും കൂട്ടുനിന്നിരുന്ന നമ്മള്‍ അവന്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍ പിന്നീട് നമുക്കെന്താണ് സംഭവിക്കുന്നത്? 

ആ ഒരു പ്രായത്തിലാണ് അവന് വേഗം നമ്മളോട് സ്‌നേഹം കുറഞ്ഞുപോയെന്നും അവന്‍ പണ്ടത്തെപ്പോലെ നമ്മളെ ബഹുമാനിക്കുന്നില്ലയെന്നുമൊക്കെ തോന്നല്‍ ഉടലെടുക്കുന്നത്. കാരണം അവനവിടെ കൗമാരകാരനാകുന്നു എന്നതാണതിനര്‍ഥം. അവന്‍  അതിവേഗം വളരുന്നു (They become teenagers means they are growing rapidly, unfortunately they beginning to become like you and you are distressed).
 
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യവശാല്‍ അവന്റെ കൗമാരത്തില്‍ അവന്‍ നമ്മളെ പോലെയാകാന്‍ തുടങ്ങുന്നു. അതുകണ്ട് നമ്മള്‍ നെഞ്ചുപൊട്ടുകയും ചെയ്യുന്നു. എന്നാല്‍ നമ്മളത്രക്കു നല്ലവരാണെങ്കില്‍ അപ്പോള്‍ നമ്മള്‍ പറയും 'ഏയ് ഇല്ല ഇല്ല അവന്‍ എന്നെപ്പോലെയെ അല്ല' എന്ന്. H is becoming osmething else. 

പക്ഷെ  കൈക്കുഞ്ഞായിരുന്ന അവന്റെ നിസ്സഹായ അവസ്ഥകളില്‍ എന്തിനും ഏതിനും കൂടെ നിന്ന നമ്മള്‍ പെട്ടെന്നൊരു ദിവസം അവന്‍ അവന്റെ സ്വന്തം കാലില്‍ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറക്കുമ്പോള്‍ നമുക്കത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതാണ് സത്യം. 

അവന്റെ നിഷ്‌കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടില്‍ ഇഴയാന്‍ താല്‍പര്യം കാണിച്ച നമുക്കെന്തുകൊണ്ട് അവന്‍ അവന്റെ കൗമാരത്തില്‍ അവനൊരു പാട്ടുപാടാന്‍ ഇഷ്ടപെടുമ്പോള്‍ കൂടെ പാടിക്കൂടാ? പകരം അവന്‍ പാടാന്‍ തുനിയുമ്പോള്‍ നമ്മള്‍ അവനെ അപ്പോളും മുട്ടില്‍ ഇഴയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. സത്യത്തിലവിടെ നമ്മള്‍ മാതാപിതാക്കള്‍ അവന്റെ മുമ്പില്‍ വിഡ്ഢികളാകുകയാണ് ചെയ്യുന്നത്. 

അവന്‍ വളരുമ്പോള്‍ അവനെ അംഗീകരിക്കാതെ അവിടെ നമ്മുടെ ഈഗോ വര്‍ക് ഔട്ട് ആകുന്നു. കാരണം നമ്മള്‍ രാരീരം പാടുമ്പോള്‍ ഉറങ്ങിയിരുന്ന അല്ലെങ്കില്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിര്‍ഭാഗ്യവശാല്‍ ആഗ്രഹിക്കുന്നത്. 

അവന്‍ അവന്റെ കുഞ്ഞുന്നാളില്‍ നമ്മളിലേക്ക് മുഖമുയര്‍ത്തി നോക്കിയിരുന്നപ്പോള്‍ നമ്മളില്‍ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. നമ്മളെ കണ്ടവന്‍ നടക്കാന്‍ പഠിച്ചു, ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു. പക്ഷെ ഇന്നവന്‍ അവന്റെ കൗമാരത്തില്‍ നമ്മടെ മുഖത്തേക്ക് മുഖമുയര്‍ത്തുമ്പോള്‍ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മള്‍ അവശേഷിപ്പിക്കാതെ ഇപ്പോഴുമവനെ നമ്മള്‍ കാക്ക പൂച്ച പറയിക്കാന്‍ ശ്രമിച്ചാല്‍ നമ്മളവന്റെ മുമ്പില്‍ പരമവിഡ്ഢികള്‍ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ. 

നമ്മില്‍നിന്ന് കാര്യമായൊന്നും പഠിക്കാന്‍ അവന്‍ കാണുന്നില്ലങ്കില്‍ അവിടെ അവന്റെ ദൃഷ്ടിയില്‍ നമ്മള്‍ക്ക് വളര്‍ച്ച മുരടിക്കുകയും അവന്‍ വളരുകയും ചെയ്യുന്നതായി അവന് തോന്നുന്നു. അപ്പോള്‍ അവന് നമ്മളോട് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ്.

ഇതിനൊരു ഉദാഹരണമാണ്, നീണ്ടയൊരു ചര്‍ച്ചയ്ക്ക് ശേഷം ഒരു ഭര്‍ത്താവും ഭാര്യയും അവര്‍ക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗണ്‍സിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോള്‍ കൗണ്‍സിലര്‍ അവരോടു ചോദിച്ചു whether you want to spoil you carpet or life?

ഇവിടെ നമ്മള്‍ മനസിലാക്കേണ്ടത് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ കളിക്കാന്‍ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. മക്കളല്ല കാരണം മക്കള്‍ വലുതാകുമ്പോള്‍ അവരുടെ ഫിസിക്കല്‍ വളര്‍ച്ച മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. അവനില്‍ നടക്കുന്ന മാനസിക വളര്‍ച്ച നമ്മള്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ അവനെ അല്ലങ്കില്‍ അവളെ അവരായി അംഗീകരിക്കാന്‍ നമുക്കാവുന്നില്ല.

I can't live without you എന്ന് നമ്മള്‍ ഒരാളോട് പറയുന്നത് ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ്. അതേസമയം  when you say that I am fine the way I am  എന്ന് പറയുമ്പോള്‍ നമ്മള്‍ക്ക് വേറൊരാളെ അത് മക്കളോ പങ്കാളിയോ ആയിക്കൊള്ളട്ടെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍തന്നെ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്താനും ജീവിക്കാനും ഞാന്‍ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത്.

അതിനാല്‍ അവനെ അവനായി അംഗീകരിക്കാന്‍ നമ്മള്‍ നമുക്ക് അതിരുകള്‍ വച്ചുകൂടാ. അവന്‍ വളരുന്നതിനൊപ്പം നമ്മളും വളരണം. അല്ലാതെ കൗമാരത്തിന്റെ കണ്ണില്‍ നമ്മളൊരു പരിഹാസ്യ കഥാപാത്രമായി മാറാന്‍ നമ്മളായി  ഇടവരുത്തരുത്.

നമ്മള്‍ക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാന്‍ഡ്പേരന്‍സും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതല്‍. അതിനുള്ള പ്രഥാന കാരണം 
Teenage means you are slowly getting poiosn by hormones. Old age means you are slowly releasing from that. So they kind of understand.
 അതേസമയം മിഡിലെജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കണ്‍ഫ്യൂസ്ഡ് സ്റ്റേറ്റ് ആണ്.

അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്‌നേഹിക്കുന്നുവെങ്കില്‍ ദയവായി അവരെ മാനസികമായി വളരാന്‍ അനുവദിക്കുക. കാരണം അവരുടെ ശരീരത്തോടൊപ്പം മാനസികമായുമവന്‍ വളരുന്ന അവസ്ഥയില്‍ നമ്മള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് വളരെയധികം അവരുടെ ജീവിതത്തെ തകര്‍ക്കും.
അതിനാല്‍ അവരെ നിയന്ത്രിക്കുന്നതിന് പകരം നമ്മള്‍ക്ക് ധൈര്യമുണ്ടങ്കില്‍ ഒരു നിശ്ചിതമായ എമൗണ്ട് 
കുടുംബചെലവിനായി അവനെ ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക. അവന്‍ ആ തുക ഒന്നിലും ഉള്‍കൊള്ളിക്കാതെ ചിലപ്പോള്‍ ചിലവാക്കി കളഞ്ഞേക്കാം. അപ്പോള്‍ അവനെ ആ വീട്ടില്‍ അതുമൂലം നേരിടുന്ന പ്രശനങ്ങളെ കുറിച്ചറിയാന്‍ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെ അവന്‍ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ. കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning. 

എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ചൈല്‍ഡിഷ് ചിന്താഗതി ഉപേക്ഷിക്കുക. നമ്മളുടെ ഉടമസ്ഥാനമെന്ന ചിന്താഗതി മാറ്റിവെച്ചു നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിനോക്കു. അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാന്‍ നോക്കാതെ അവനൊപ്പം നമ്മളും വളര്‍ന്ന് ഒരു സുഹൃത്തായി ചേര്‍ന്ന് നില്‍ക്കൂ... കാരണം അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോള്‍ അവന്‍ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മളായി കൂടാ...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

Other News in this category

  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
  • ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
  • കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
  • ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
  • Most Read

    British Pathram Recommends