ലോക്ഡൗണ്‍ കാലത്ത് പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്ന് ഉത്തരേന്ത്യയില്‍നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭസംഘത്തെ അസം പോലീസെത്തി അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് തമ്പാനൂരിലെയും മെഡിക്കല്‍ കോളേജിനടുത്തെയും ഹോട്ടലുകളില്‍നിന്നു പിടിയിലായത്. പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന് എന്നിവരും രണ്ടു മറുനാടന്‍ തൊഴിലാളികളും പിടിയിലായി.
കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ കടത്തിക്കൊണ്ടുവന്നത്. ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മാസം 11-ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കിയത്.
അസം പോലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി സിറ്റി േപാലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ േപാലീസുമായി ചേര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് മെഡിക്കല്‍ കോേളജില്‍ മാത്രം നാലു കേന്ദ്രങ്ങള്‍ സംഘത്തിനുണ്ടായിരുന്നു. പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകുമെന്ന്േപാലീസ് അറിയിച്ചു. ലോക്ഡൗണ്‍ കാലത്ത് പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്നാണ് ഇത്രയും പേര് ഇവിടേക്കെത്തിയത്. തമ്പാനൂരിലെയും മെഡിക്കല്‍ കോേളജിലെയും പോലീസ് സ്റ്റേഷനുകള്ക്കടുത്തായിരുന്നു ഇവര്‍ തങ്ങിയ ഹോട്ടലുകള്‍.