പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു.വെണ്ണക്കര സ്വദേശി പൊന്നുമണിയാണ്(59) മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് പൊന്നുമണി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.കീടനാശിനി കഴിച്ച പൊന്നുമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കൊവിഡ് പ്രതിസന്ധിയില്‍ ജോലി ഇല്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.പൊന്നുമണിയ്ക്ക് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് മകന് സുധിലേഷ് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.
നേരത്തെ തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സൂചന. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന് (54)ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് കോഴിക്കട നടത്തി വരികയായിരുന്നു.