കഴുത്തില്‍ കാല്‍മുട്ട് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മുന്‍ മിനിയാപോളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറക് ഷോവിന് ഇരുപത്തിരണ്ട് വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. ലോകം മുഴുവന്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ കേസായിരുന്നു യുഎസിലെ ജോര്‍ജ് ഫ്ളോയിഡ് വധക്കേസിനാണ് നിര്‍ണ്ണായക വിധി വന്നത്.
ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയാണ് കൊലപ്പെടുത്തിയത്. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ജോര്‍ജ് ഫ്ളോയിഡിനോട് അതിക്രൂരമായാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.
ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന് ഫ്ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് എന്ന വലിയ പ്രതിഷേധത്തിന് ഫ്ളോയിഡിന്റെ മരണം കാരണമായിരുന്നു,