18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>> വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍ >>> 'ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു' ബിഗ്‌ബോസ് താരം സിബിന്‍ ജാസ്മിന്‍ ഫാമിലിക്കൊപ്പം >>> അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു >>>
Home >> NEWS
ഡിപെൻഡന്റ് വിസ നിരോധനമടക്കം പുതിയ മാറ്റങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയുമായി കെയറർമാർക്കൊപ്പം പോസ്റ്റ് സ്റ്റഡി വർക്ക് വിസക്കാരും! നിയമ മാറ്റത്തിലെ ഇളവുകൾ, യോഗ്യതകൾ, പാർട്ട്ണർ വിസ, പോസ്റ്റ് സ്റ്റഡിക്കാരുടെ സാധ്യത - യാഥാർത്ഥ്യങ്ങൾ അറിയുക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-03-13

യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം മാർച്ച് 11 ന്  നിലവിൽ വന്നതോടെ, പുതിയ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ് കെയറർമാർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും. സോഷ്യൽ മീഡിയകളിലും ചില ഓൺലൈൻ സൈറ്റുകളിലും ഇതുസംബന്ധിച്ച തെറ്റിദ്ധാരണ വരുത്തുന്ന വാർത്തകളും പരക്കുന്നു.

മാർച്ച് 11 ലെയും  ഏപ്രിൽ മാസം നടപ്പിലാക്കുന്ന മറ്റ്  ഇമിഗ്രേഷൻ നിയമമാറ്റങ്ങളേയും കുറിച്ച് ബ്രിട്ടീഷ്‌പത്രം  മാർച്ച് പത്തിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എങ്കിലും നിരവധിപ്പേർ സംശയങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നതിനെ  തുടർന്നാണ് ചിലകാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി ഇതിൽ നൽകുന്നത്.

കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം നാളെമുതൽ പ്രാബല്യത്തിൽ, സ്‌കിൽഡ് വിസയിലെയും പാർട്ട്ണർ വിസയിലെയും വേതന പരിധി ഉയർത്തലും ഷോർട്ടേജ് ലിസ്റ്റിലെ മാറ്റവും ഏപ്രിലിൽ നടപ്പിലാകും; ഹോം ഓഫിസ് നടപ്പിലാക്കുന്ന അഞ്ചിന നിയമമാറ്റം അറിയുക https://www.britishpathram.com/index.php?page=newsDetail&id=95603

ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം 2024 മാർച്ച് 11 മുതൽ യുകെയിൽ നിലവിൽവന്നു കഴിഞ്ഞു. മാർച്ച് 11 മുമ്പ് അപേക്ഷിച്ചവർക്ക് മാത്രമാണ് യോഗ്യതയുണ്ടെങ്കിൽ ഇനി ഡിപെൻഡന്റ് വിസ ലഭിക്കുക.

എന്നിരുന്നാലും  ചില പ്രത്യേക യോഗ്യതകൾ നേടിയിട്ടുള്ള കെയറർമാർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

അപേക്ഷകർ  2024 മാർച്ച് 11-ന് മുമ്പ് യുകെയിൽ ഒരു കെയർ വർക്കർ അല്ലെങ്കിൽ സീനിയർ കെയർ വർക്കർ ആയി ജോലിചെയ്യുകയാണെങ്കിൽ,  അതിനൊപ്പം താഴെപ്പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒരെണ്ണം അവർക്കുണ്ടെങ്കിലും പങ്കാളിക്കും കുട്ടികൾക്കും അവരോടൊപ്പം ചേരാനോ അവരുടെ ആശ്രിതരായി യുകെയിൽ തുടരാനോ അപേക്ഷിക്കാം:

1.  2024 മാർച്ച് 11-ന് മുമ്പ് ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയിൽ യുകെയിലെ  അംഗീകൃത സ്ഥാപനത്തിൽ  കെയർ വർക്കർ അല്ലെങ്കിൽ സീനിയർ കെയർ വർക്കർ ആയി ജോലി ചെയ്തിട്ടുള്ളവർ.

2 .  കെയർ ക്വാളിറ്റി കമ്മീഷനിൽ കെയറർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ. 

ഈ യോഗ്യതകൾ ഉള്ളവർക്കാണ് ഡിപെൻഡന്റ് വിസയിലെ ഇളവുകൾ ലഭിക്കുക. 

അതുപോലെ കെയറർമാരുടെ ഡിപെൻഡന്റ് വിസയിൽ നിലവിൽ യുകെയിലുള്ളവരെ പുതിയ മാറ്റം ബാധിക്കില്ല. പങ്കാളികളുടെ കെയറർ വിസയുടെ കാലാവധി തീരുംവരെ അവർക്കും യുകെയിൽ തുടരാനാകും.

പാർട്ട്ണർ  വിസയും ഡിപെൻഡന്റ് വിസയും രണ്ടാണോ?

കെയറർമാർക്കിടയിൽ പൊതുവായി ഉയർന്നിട്ടുള്ള മറ്റൊരു സംശയമാണ് പാർട്ട്ണർ  വിസയും ഡിപെൻഡന്റ് വിസയും രണ്ടാണോയെന്ന കാര്യം. അതായത് ഡിപെന്ഡന്റ് വിസ നിരോധനം വന്നാലും പാർട്ട്ണർ  വിസയിൽ  ജീവിത പങ്കാളികൾക്ക് യുകെയിൽ എത്തുവാൻ കഴിയുമോ എന്നാണ് സംശയം.

പാർട്ട്ണർ വിസയും ഡിപെൻഡന്റ് വിസയും ഒന്നുതന്നെയാണ്. ഡിപെൻഡന്റ് അഥവാ ആശ്രിത വിസയിൽ ഉൾപ്പെടുന്ന ഒരു കാറ്റഗറി മാത്രമാണ് ജീവിത പങ്കാളി. 

കെയറർ വിസയിലുള്ള വ്യക്തിയുടെ ജീവിത പങ്കാളി അടക്കമുള്ള മറ്റ്  ആശ്രിതർ അതായത് കുട്ടികൾ, മാതാപിതാക്കൾ, മറ്റാരും സംരക്ഷിക്കാനില്ലാത്ത സഹോദരങ്ങൾ, സാധാരണരീതിയിലെ ഭാര്യയും ഭർത്താവുമല്ലാതെ സ്വവർഗ ബന്ധത്തിലെ പങ്കാളി എന്നിവരും വിശാലമായ അർത്ഥത്തിൽ ഡിപെൻഡന്റ് വിസ കാറ്റഗറിയിൽ ഉൾപ്പെടും.

ഉയർന്നിട്ടുള്ള മറ്റൊരു സംശയമാണ് നിലവിൽ പോസ്റ്റ് സ്റ്റഡി വിസ അഥവാ (പിഎസ്‌ഡബ്ള്യു) വിസയിൽ നിന്നും കെയറർ വിസയിലേക്ക് മാറുന്നവർക്ക് ഡിപെൻഡന്റ് വിസയ്ക്കായി അപേക്ഷിക്കാൻ കഴിയുമോയെന്ന കാര്യം.

കഴിയില്ല എന്നതാണ് മറുപടി. എന്നുമുതൽ  കെയറർ വിസയിലേക്ക് മാറുന്നുവോ അന്നുമുതൽ മാത്രമായിരിക്കും കെയറർ വിസയിലെ നിയമങ്ങൾ ഇവർക്കും ബാധകമാകുക.

More Latest News

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി വിരമിക്കല്‍ സൂചന നല്‍കി. ബെംഗളൂരുവില്‍ നടന്ന ആര്‍.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കല്‍ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകള്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. 16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,' കോഹ്ലി പറഞ്ഞു.

'ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു' ബിഗ്‌ബോസ് താരം സിബിന്‍ ജാസ്മിന്‍ ഫാമിലിക്കൊപ്പം

മറ്റ് സീസണേക്കാള്‍ ഉപരി നിരവധി ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സീസണാണ് ബിഗ്‌ബോസ് സീസണ്‍ 6. ഈ സീസണില്‍ ഏറെ സംസാര വിഷമായ താരവും കപ്പടിക്കാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ടായിരുന്ന താരമാണ് ആര്‍.ജെ സിബിന്‍. പക്ഷെ സിബിന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. അതിന് കാരണം ജാസ്മിനുമായുള്ള ഒരു സംഭവം ആയിരുന്നു. ബിഗ് ബോസ് അവസാനിക്കാന്‍ ഒരു 30 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഫാമിലി വീക്ക് എന്ന പരിപാടി നടന്ന വീക്കായിരുന്നു ഇത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തുകയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നത് ജാസ്മിന്റെ കുടുംബത്തെ ആയിരുന്നു. ഇന്നലെ അതും സംഭവിച്ചു. ഇപ്പോഴിതാ ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് സിബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ''ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു..'', എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിങ്ങളും ജാസ്മിന്റെ പിആര്‍ ആയോ എന്ന് തിരിച്ച് ചിലര്‍ കളിയാക്കി ചോദിച്ചിട്ടുമുണ്ട്. പിന്നല്ല, ജാഫര്‍ അങ്കിള്‍ ഈസ് മരണ മാസ്സ് എന്നാണ് നടി ആര്യ ബഡായ് പോസ്റ്റിന് നല്‍കിയ കമന്റ്.

അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു

നോര്‍ത്ത് കരോലിനയിലെ സുവിശേഷകന്‍ അമേരിക്കയുടെ പാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നോര്‍ത്ത് കരോലിന സെനറ്റര്‍ ടെഡ് ബഡ്, സുവിശേഷം പങ്കുവയ്ക്കുന്നതിനും പൗരാവകാശങ്ങള്‍ക്കായി പോരാടുന്നതിനും കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതിനുമുള്ള ഗ്രഹാമിന്റെ ആജീവനാന്ത പ്രതിബദ്ധതയെ പ്രശംസിച്ചു. 'റവ. ബില്ലി ഗ്രഹാമിന്റെ പൈതൃകം ജോണ്‍ 3:16 അടിസ്ഥാനമാക്കിയുള്ള ക്ഷമയുടെ ലളിതമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ജീവനാന്തപ്രതിബദ്ധത,പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിന്റെ എതിര്‍പ്പ്, ആത്മീയ മാര്‍ഗനിര്‍ദേശം എന്നിവ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി.റിപ്പബ്ലിക്കന്‍ സെനറ്റര്‍ പറഞ്ഞു.

Other News in this category

  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • Most Read

    British Pathram Recommends