18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം >>> ഒടിടിയില്‍ നിന്നും ഇതാ പുസ്തകമാകാന്‍ തയ്യാറെടുത്ത് പ്രേമലു, റീനുവിന്റെയും സച്ചിന്റെയും ഒഴിവാക്കിയ രംഗങ്ങള്‍ ഇനി പുസ്തകത്തില്‍ വായിക്കാം >>> 'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍ >>> കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍) >>> 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ >>>
Home >> NEWS
യുകെ സ്വപ്‌നങ്ങൾ ബാക്കിയാക്കി നഴ്‌സ് ടീന സൂസനും മടങ്ങി, മുപ്പത്തിയേഴാം വയസ്സിൽ ജീവൻ കവർന്നത് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ അർബുദം! ഹൃദയം തകർന്ന് ഭർത്താവ് അനീഷും മക്കളും, വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-03-11

കേംബ്രിജിലെ ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിനേടുക എന്നത് യുകെയിലെ തന്നെ നഴ്‌സുമാരുടെ വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നം നേടി യുകെയിലെത്താൻ കഴിഞ്ഞ മലയാളി നഴ്‌സ് ടീന  സൂസൻ,  ഭാവികാല ജീവിതത്തെക്കുറിച്ച് ഏറെ പ്ലാൻ ചെയ്തിരിക്കണം.

എന്നാൽ വിധിയുടെ ക്രൂരത എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി. നാലുവർഷങ്ങൾക്കിപ്പുറം സ്വപ്നങ്ങൾ ബാക്കിയാക്കി  ഈ ലോകത്തുനിന്നുതന്നെ സൂസൻ മടങ്ങുമ്പോൾ, നെഞ്ചുപൊട്ടി വിതുമ്പുകയാണ് ഭർത്താവ് അനീഷ് മാണിയും പറക്കമുറ്റാത്ത രണ്ട്  മക്കളും.

കുറഞ്ഞ നാളുകൾകൊണ്ടുതന്നെ എല്ലാവരുടേയും  സൗഹൃദം നേടിയ ടീനയുടെ മടക്കം ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടേതായി. കേംബ്രിഡ്‌ജ്  മലയാളികൾക്കിടയിലും ഓർമ്മപ്പെടുത്തുന്ന സാന്നിധ്യമാകാൻ സൂസനും ഭർത്താവ് അനീഷിനും കഴിഞ്ഞിരുന്നു.

2020 ലാണ് കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ്, 37, യുകെയിൽ എത്തുന്നത്.  കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി കിട്ടിയതിനെ തുടർന്ന് ഭർത്താവും കുട്ടികളുമായി കേംബ്രിഡ്‌ജിൽ  താമസവുമാക്കി.
എന്നാൽ ജീവിത സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞ് തികച്ചും അപ്രതീക്ഷിതമായാണ് ഒരുവർഷം മുമ്പ് അർബുദബാധ തിരിച്ചറിഞ്ഞത്.

തിരിച്ചറിയാൻ വൈകിയെങ്കിലും പ്രതീക്ഷ കൈവിടാതെ ചികിത്സ തുടർന്നു. ഏറ്റവുമധികം യുകെ മലയാളികളുടെ ജീവൻ അപഹരിച്ച  മാരക രോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ,  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ടീന സൂസൻ വിടപറഞ്ഞു.

മകളുടെ അപ്രതീക്ഷിത രോഗാവസ്ഥയറിഞ്ഞ്, ചികിത്സയിൽ സഹായിക്കാൻ ടീനയുടെ മാതാപിതാക്കൾ യുകെയിൽ എത്തിയിരുന്നു.  ഹൃദയം തകർന്ന അവസ്ഥയിലാണ് അവരുമിപ്പോൾ.

കേംബ്രിജിൽ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങൾ ആണ് ടീനയും കുടുംബവും. ടീന - അനീഷ് ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കും.

യുകെയിലെ പൊതുദർശനവും നാട്ടിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടത്തുന്ന സംസ്‌കാര ചടങ്ങുകളുടെ സമയവും പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

More Latest News

ഒടിടിയില്‍ നിന്നും ഇതാ പുസ്തകമാകാന്‍ തയ്യാറെടുത്ത് പ്രേമലു, റീനുവിന്റെയും സച്ചിന്റെയും ഒഴിവാക്കിയ രംഗങ്ങള്‍ ഇനി പുസ്തകത്തില്‍ വായിക്കാം

തീയറ്ററിലും ഒടിടിയിലും സച്ചിനും റീനുവും ഏറെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കരയിച്ചും കൈയ്യടി നേടിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ചിത്രം ബുക്കാക്കി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരെ ഹിറ്റായ ചിത്രം ബുക്കാക്കുന്ന സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നസ്ലിനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. പ്രേമലു തിരക്കഥ പുസ്തകമായി വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. മാന്‍കൈന്‍ഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നല്‍കുന്നത്. സച്ചിന്റെയും റീനുവിന്റെയും പ്രണയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയെ പോലെ തന്നെ ഇന്റസ്ട്രിയില്‍ ഒരുപാട് ആരാധകരുള്ള താരമണ് മകള്‍ ജാന്‍വി കപൂറും. അഭിനയം കൊണ്ടും ലുക്കു കൊണ്ടും അമ്മയ്‌ക്കൊപ്പം എത്താന്‍ യോഗ്യതയുള്ള മകള്‍ എന്നാണ് ബോളീവുഡ് തന്നെ സമ്മതിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണ ശേഷം ജാന്‍വിക്ക് പിറകെ ആണ് ബോളീവുഡ്. ഇപ്പോഴിതാ ജാന്‍വി തന്റെ പ്രണയം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. ജാന്‍വിയുടെ പുതിയ ചിത്രമായ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ. പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍)

കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തുന്ന ഐശ്വര്യയുടെ ലുക്ക് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇക്കുറി ഐശ്വര്യയുടെ ലുക്ക് മാത്രമല്ല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് കൈയ്യിലെ പരിക്കാണ്. ഈ പരിക്ക് വെച്ച് ഐശ്വര്യ എത്തുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ആരാധകരെ നിരാശ്ശരാക്കാതെ തന്നെ റെഡ് കാര്‍പ്പറ്റില്‍ എത്തിയിരിക്കുകയാണ് ഐശ്വര്യ. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കൈയ്യിലെ പരിക്ക് കാര്യമാക്കാതെയാണ് താരം എത്തിയത്. ഇക്കുറി മുകള്‍ ആരാധ്യയും ഉണ്ടായിരുന്നു. വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്. താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.  

55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ

അമേരിക്കയില്‍ കാലിഫോണിയയില്‍ ഈ പട്ടണം സ്വന്തമാക്കാന്‍ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. 'കാംപോ' എന്ന പട്ടണം ആണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ജോണ്‍ റേയുടെ ഉടമസ്ഥതയില്‍ ഉള്ള പട്ടണം ആണ് ഇത്.  66 ലക്ഷം ഡോളര്‍ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്സിക്കോയ്ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്. ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ജോണ്‍ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റൊരു കാരണമാണ്. ടോപ്പ് ഗണ്‍ ക്രെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വില്‍പ്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്.കാംപോ പട്ടണം 19-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്‌ഹെഡ് സ്പ്രിങ്സ് എന്ന ഒരു പട്ടണം കൂടി ജോണ്‍ റേയ്ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളര്‍ കിട്ടിയാല്‍ ഇതും വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു

500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍

പ്രണയത്തിന് വേണ്ടി എന്ത് ത്യാകവും സഹിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. എന്ത് റിസ്‌ക് എടുത്തും കാമുകിയെയോ കാമുകനെയോ കാണാന്‍ ദൂരങ്ങളോളം സഞ്ചരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ കാര്യം ചെയ്ത് കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ചൈനയില്‍ നിന്നുള്ള കാമുകന്‍ ആണ് കാമുകിയെ കാണാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. അതും 500 കിലോമീറ്റര്‍!!!. അത്രയും ദൂരെ താമസിക്കുന്ന കാമുകിയെ കാണാന്‍ ഇദ്ദേഹം പോകുന്ന രീതിയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്. 35 കാരനായ കാമുകന്‍ ഹുവാങിനെ സംബന്ധിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആഴ്ചയില്‍ പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഇയാളെ വളരെ വ്യത്യസ്തമായ ഐഡിയയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം ആദ്യം തന്നെ തന്റെ വീട്  ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി. വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  ബെയ്ജിംഗില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല. ബെയ്ജിംഗില്‍ നിന്ന്, വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി.  കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

Other News in this category

  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • Most Read

    British Pathram Recommends