18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : 'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍ >>> കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍) >>> 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ >>> സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത് >>> 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍ >>>
Home >> BP SPECIAL NEWS
യുവതിക്ക് ശരീരത്തില്‍ വെള്ളം വീണാല്‍ അലര്‍ജ്ജി, സ്വന്തം വിയര്‍പ്പ് പോലും വില്ലനാകും, ആധുനിക വൈദ്യശാസ്ത്രത്തില്‍ പോലും ഈ വിചിത്രമായ രോഗാവസ്ഥയ്ക്ക് ചികിത്സയില്ല

സ്വന്തം ലേഖകൻ

Story Dated: 2024-03-06

ശരീരത്തില്‍ വീഴുന്ന ഓരോ വെള്ളവും ഈ യുവതിക്ക് വേദനയാണ്. പറയുന്നതിലും അത്രയും കഠിനമായ വേദന. ശരീരത്തിലെ വിയര്‍പ്പ് തുള്ളി പോലും വില്ലനാകുന്ന നിമിഷങ്ങള്‍ ഉണ്ട്.. പറഞ്ഞ് വരുന്നത് യുഎസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള ലോറന്‍ മോണ്ടെഫസ്‌കോ എന്ന യുവതിയുടെ അനുഭവമാണ്.  22-കാരിയായ ലോറന് വെള്ളം അലര്‍ജ്ജിയാണ്. പറഞ്ഞാലും കേട്ടാലും വിശ്വസം വരാത്ത മെഡിക്കല്‍ ലോകത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമുള്ള യുവതി.

ശരീരത്തില്‍ വെള്ളം തൊടുമ്പോള്‍ തന്നെ ശക്തമായ അലര്‍ജി അനുഭവപ്പെടും ലോറന്. 'അക്വാജെനിക് അര്‍ട്ടികാരിയ' എന്ന രോഗാവസ്ഥയാണ് യുവതിക്ക് പ്രാണവേദന നല്‍കുന്ന അസുഖം. 

ലോറന്റെ ശരീരത്തില്‍ വെള്ളം തട്ടുമ്പോള്‍ ആ ഭാഗത്തെ തൊലി ചുവന്ന് തടിക്കുയ്കയും ചുണങ്ങ് പോലെ ചൊറിഞ്ഞ് പൊട്ടുകയും ചെയ്യും. ഇതാണ് ആദ്യത്തെ ലക്ഷണം.  കുളിക്കുമ്പോഴോ മറ്റെന്തെങ്കിലും തരത്തിലോ വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇത് ഏതാണ്ട് ഒരു മണിക്കൂറോളം നേരം തുടരുമെന്നും ലോറന്‍ പറയുന്നു. ഇതുവരെ 37 പേര്‍ക്ക് മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതോടെ ചര്‍മത്തിന്റെ ഉപരിതലത്തിന് താഴെയായി ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും അത് സഹിക്കാവുന്നതിലും അപ്പുറമാണ്. കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുന്ന സമയത്ത താന്‍ നഖം വച്ച് അമര്‍ത്താറാണെന്നും ഈ സമയം വേദന കാരണം ചൊറിച്ചില്‍ അറിയില്ല. 12-ാം വയസിലാണ് ആദ്യമായി ഈ പ്രശ്നം തിരിച്ചറിഞ്ഞതെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഈ വിചിത്രമായ രോഗാവസ്ഥയ്ക്ക് ചികിത്സയില്ല. പരമാവധി വെള്ളവുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന എന്നത് മാത്രമാണ് പരിഹാരം. അതുകൊണ്ടുതന്നെ കുറച്ചു വെള്ളവും തുണിയും ഉപയോഗിച്ച് വേഗത്തില്‍ കുളിച്ചുവെന്ന് വരുത്തുന്നതാണ് ഇവരുടെ രീതി. വേദനയും അസ്വസ്ഥയും കാരണം കുളിക്കാതിരിക്കുക എന്നത് തനിക്ക് സ്വീകാര്യമായ കാര്യമല്ലെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രശ്‌നം പങ്കുവച്ചതോടെ ഇതേ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കമ്മ്യൂണിറ്റിയെ കണ്ടെത്താനും യുവതിക്കായി. മറ്റ് രോഗബാധിതരെ കണ്ടെത്താനും മറ്റുള്ളവര്‍ക്കും തന്നെപ്പോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നതും മനസിലായതോടെ ഈ പ്രശ്നത്തെ ആത്മവിശ്വാസത്തോടെ ഒന്നിച്ച് നേരിടാനാകുമെന്നും യുവതി പറഞ്ഞു.

More Latest News

'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയെ പോലെ തന്നെ ഇന്റസ്ട്രിയില്‍ ഒരുപാട് ആരാധകരുള്ള താരമണ് മകള്‍ ജാന്‍വി കപൂറും. അഭിനയം കൊണ്ടും ലുക്കു കൊണ്ടും അമ്മയ്‌ക്കൊപ്പം എത്താന്‍ യോഗ്യതയുള്ള മകള്‍ എന്നാണ് ബോളീവുഡ് തന്നെ സമ്മതിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണ ശേഷം ജാന്‍വിക്ക് പിറകെ ആണ് ബോളീവുഡ്. ഇപ്പോഴിതാ ജാന്‍വി തന്റെ പ്രണയം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. ജാന്‍വിയുടെ പുതിയ ചിത്രമായ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ: തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ. പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍)

കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തുന്ന ഐശ്വര്യയുടെ ലുക്ക് എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇക്കുറി ഐശ്വര്യയുടെ ലുക്ക് മാത്രമല്ല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് കൈയ്യിലെ പരിക്കാണ്. ഈ പരിക്ക് വെച്ച് ഐശ്വര്യ എത്തുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ആരാധകരെ നിരാശ്ശരാക്കാതെ തന്നെ റെഡ് കാര്‍പ്പറ്റില്‍ എത്തിയിരിക്കുകയാണ് ഐശ്വര്യ. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കൈയ്യിലെ പരിക്ക് കാര്യമാക്കാതെയാണ് താരം എത്തിയത്. ഇക്കുറി മുകള്‍ ആരാധ്യയും ഉണ്ടായിരുന്നു. വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്. താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.  

55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ

അമേരിക്കയില്‍ കാലിഫോണിയയില്‍ ഈ പട്ടണം സ്വന്തമാക്കാന്‍ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. 'കാംപോ' എന്ന പട്ടണം ആണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ജോണ്‍ റേയുടെ ഉടമസ്ഥതയില്‍ ഉള്ള പട്ടണം ആണ് ഇത്.  66 ലക്ഷം ഡോളര്‍ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്സിക്കോയ്ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്. ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ജോണ്‍ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റൊരു കാരണമാണ്. ടോപ്പ് ഗണ്‍ ക്രെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വില്‍പ്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്.കാംപോ പട്ടണം 19-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്‌ഹെഡ് സ്പ്രിങ്സ് എന്ന ഒരു പട്ടണം കൂടി ജോണ്‍ റേയ്ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളര്‍ കിട്ടിയാല്‍ ഇതും വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു

500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍

പ്രണയത്തിന് വേണ്ടി എന്ത് ത്യാകവും സഹിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. എന്ത് റിസ്‌ക് എടുത്തും കാമുകിയെയോ കാമുകനെയോ കാണാന്‍ ദൂരങ്ങളോളം സഞ്ചരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ കാര്യം ചെയ്ത് കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ചൈനയില്‍ നിന്നുള്ള കാമുകന്‍ ആണ് കാമുകിയെ കാണാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. അതും 500 കിലോമീറ്റര്‍!!!. അത്രയും ദൂരെ താമസിക്കുന്ന കാമുകിയെ കാണാന്‍ ഇദ്ദേഹം പോകുന്ന രീതിയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്. 35 കാരനായ കാമുകന്‍ ഹുവാങിനെ സംബന്ധിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആഴ്ചയില്‍ പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഇയാളെ വളരെ വ്യത്യസ്തമായ ഐഡിയയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം ആദ്യം തന്നെ തന്റെ വീട്  ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി. വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  ബെയ്ജിംഗില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല. ബെയ്ജിംഗില്‍ നിന്ന്, വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി.  കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്. 2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074  

Other News in this category

  • 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍
  • ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍
  • പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍
  • വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ
  • നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 
  • 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം
  • വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
  • സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • Most Read

    British Pathram Recommends