ന്യൂയോര്‍ക്ക് നഗരത്തില്‍ കനത്ത മഴ. മഴയെത്തുടര്‍ന്ന് ഹൈവേകളിലും സബ്വേകളിലും വെള്ളം നിറഞ്ഞ നിലയിലാണ്. ട്രെയിന്‍, സബ്വേ സര്‍വീസ് എന്നിവ നിര്ത്തലാക്കിയിരിക്കുകയാണിപ്പോള്.
ഇവിടെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായ അവസ്ഥയിലായ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ ഗവര്‍ണര്‍ കാത്തി ഹോചുള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍, മേയര്‍ എറിക് ആഡംസ്, ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി എന്നിവര്‍ സാഹചര്യം വിലയിരുത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെവരെ കനത്ത മഴയാണ് നഗരത്തില്‍ പെയ്തത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു. ക്വീന്‍സിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചു. വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ പാടില്ലെന്നും ജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച് ജാഗ്രത തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആളുകള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിര്‍ദേശം നല്കി.