ഹവായ്: കാട്ടൂതീയില് അമേരിക്കയിലെ ഹവായിയിലെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു. ഹവായിയിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരത്തിലധികം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമോയെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലെ ലെഹാന എന്ന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണം ഏതാണ്ട് പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഹവായ് അധികൃതര്‍ പറഞ്ഞത്. കാട്ടുതീയുടെ എണ്‍പത് ശതമാനവും അണച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്.