ന്യൂറൊഷേല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീന്‍ബര്‍ഗ് ഹൈസ്കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച് (475 West Hartsdale Ave, Hartsdale, NY) ഓണഘോഷം അതി വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്.
ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല് അലംകൃതമായ തറവാട്ട് മുറ്റത്ത് നാം എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയില്‍, എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുന്നു.
ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. ഇത് കണ്ടറിഞ്ഞു ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവര്‍ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീര്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വെസ്റ്ചെസ്റ്ററിന്റെ ഓണവും ഓണസദ്യയും എന്നും അമേരിക്കന്‍ മലയാളികള്‍ക്ക് ഇടയില്‍ പ്രസിദ്ധമാണ്.
മെഗാ തിരുവാതിരയും ശീങ്കാരിമേളവും വെസ്റ്റ്ചെസ്റ്റര്‍ ഓണഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാപരിപാടികളാണ് ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാര്‍ന്ന പരിപാടികളോടെ ഈവര്‍ഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത ഗായകര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്, പ്രമുഖ ഡാന്‍സേഴ്സ് അവതരിപ്പിക്കുന്ന വിവിധ ഡാന്‍സുകള്‍, മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്ന്നവര്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിവിധ കലാപരിപാടികള്‍ ആണ് കോര്‍ത്തുണക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും, ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകര്‍ന്നു നല്കുവാനും മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍ ശ്രമിക്കുന്നുണ്ട്. ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലില്‍, ട്രഷറര്‍ അലക്സാണ്ടര്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, ജോയിന്റ് കെ.ജി. ജനാര്ദ്ധനന്, ട്രസ്റ്റി ബോര്‍ഡ് ജോണ്‍ കെ മാത്യു, കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.