18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ >>> 'ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു' തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി >>> 'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍  >>> യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ >>> അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ >>>
Home >> USA
ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മലയാളം സമ്മര്‍ ക്ലാസുകള്‍ ആരംഭിക്കുന്നു...

സ്വന്തം ലേഖകൻ

Story Dated: 2023-07-24

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്ലാസുകളായി അക്ഷരജ്വാല മലയാളം പഠന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം ക്ലാസ്സില്‍ പങ്കെടുക്കുന്നതിന് ജൂലൈ 25 വരെ രജിസ്റ്റര്‍ ചെയ്യാം.

ജൂലൈ 25ന് അമേരിക്കന്‍ ടൈം വൈകുന്നേരം 7 മണി മുതല്‍ 7.45 (EST) വരെയോ, അല്ലെങ്കില്‍ 7.45 മുതല്‍ 8.30 വരെയോ ആയിരിക്കും പരിപാടി നടത്തുക. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ടീച്ചിങ്ങില്‍ 18 വര്‍ഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യന്‍, MA, Mphil, b.Ed, ദര്‍ശന നമ്പ്യാര്‍ എന്നിവരാണ് ആണ് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് malayalam.fokana@gmail.com എന്ന മെയില്‍ ഐഡിയില്‍ മെയില്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കല ഷഹി (ഫൊക്കാന സെക്രട്ടറി) :202 359 8427, സോണി അമ്പൂക്കന്‍ (ഫൊക്കാന അഡിഷണല്‍ ജോയിന്റ് സെക്രട്ടറി) :860 794 7992, സണ്ണി മാറ്റമന (ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍) 813 -334 -1293 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഈ സമ്മര്‍ ക്ലാസ്സില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍:
https://forms.gle/8hLKS75vfzFpYp366
*Age Group:* Open to 5  years and up
*Registration deadline:* July 25 , 2023
*Class start date:* Tuesday, July 25 , 2023
Classes on Tuesdays and Thursdays: 45 minute sessions starting at 7 PM EST.
Ending Mid August.

Please share this flyer and encourage the young minds in your community and households to attend. Please have them register through this link to enroll in the online classes: https://forms.gle/8hLKS75vfzFpYp366

If you have any questions please contact any of the program coordinators in the flyer or email us at: malayalam.fokana@gmail.com

ഫൊക്കാന മലയാളം അക്കാഡമി ഒരുക്കുന്ന അക്ഷരജ്വാല മലയാളം പഠന പരിപാടിപ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

More Latest News

രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു. മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.  

'ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു' തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി

ആടുജീവിതം മലയാള സിനിമ കണ്ട, അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ കാത്തിരുന്ന ചിത്രമാണ്. നജീബിന്റെ ജീവിതാനുഭവങ്ങള്‍ ദൃശ്യമാക്കിയപ്പോള്‍ കണ്ട് കണ്ണ് നിറയാത്തവര്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പോഴും സിനിമ എല്ലാവരുടെയും ചര്‍ച്ചാ വിഷയം തന്നെയാണ്. എന്നാല്‍ നജീബാകാന്‍ പൃഥ്വിരാജിലെ ഒരു കാര്യം വേണ്ടെന്ന് വയ്ക്കണമെന്ന് പറഞ്ഞിരുന്നതായാണ് സംവിധാകന്‍ ബ്ലെസി വെളിപ്പെടുത്തിയിരിക്കുന്നത്. ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറയുന്നു. അറിവാണ് അദ്ദേഹത്തിന്റെ കണ്ണില്‍ കാണുന്ന ആത്മവിശ്വാസം. എന്നാല്‍ നജീബ് അങ്ങനെയുള്ള ഒരു വ്യക്തയല്ല, അതുകൊണ്ട് തന്നെ കണ്ണില്‍ ഇത്രയും എനര്‍ജി ആവശ്യമില്ലെന്ന് ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് പറയുമായിരുന്നുവെന്നാണ് ബ്ലെസി തുറന്ന് പറഞ്ഞിരിക്കുന്നത്. 'സ്‌ക്രിപ്റ്റില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വേണ്ട എനര്‍ജി ലെവലിനെ കുറിച്ച് കൃത്യമായി എഴുതിയിരുന്നു. പൃഥ്വിരാജിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അറിവാണ് അദ്ദേഹത്തിന്റെ കണ്ണില്‍ കാണുന്ന ആത്മവിശ്വാസം. അത് പലപ്പോഴും അഹങ്കാരമാണെന്ന് ചിലര്‍ പറയാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും അദ്ദേഹത്തിന്റെ ആ എനര്‍ജി കാണാം. ഇവരുടെ പൊതുവായ ഘടകം മനസിലാക്കി അത് ഒഴിവാക്കുകയാണ് വേണ്ടത്. കാഴ്ചയില്‍ നജീബ് ആകാന്‍ ശരീരഭാരം കുറയ്ക്കാം, താടിയും മുടിയും വളര്‍ത്താം. പക്ഷേ കണ്ണിന് എന്ത് ചെയ്യാന്‍ പറ്റും. കണ്ണിലാണ് ഒരാളുടെ പവര്‍ ഇരിക്കുന്നത്'- ബ്ലെസി പറഞ്ഞു. സിനിമ പുരോഗമിക്കുമ്പോള്‍ ശരീരഘടന കൊണ്ടും മറ്റുമായി അത് പരിഹരിക്കാം. എന്നാല്‍ തുടക്ക സീനുകളില്‍ മണല്‍ വാരലുകാരനായാണ് നജീബ് എത്തുന്നത്. അവിടെ നജീബിന്റെ കണ്ണില്‍ അത്രയും ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല. പൃഥ്വിരാജിന്റെ കണ്ണില്‍ നിന്നും അത് കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നജീബ് ജയിലിലെത്തിയ ശേഷമുള്ള കുറെ സീനുകള്‍ ഗംഭീരമായി ചിത്രീകരിച്ചിരുന്നു. ജയില്‍ തന്നെ 75 ലക്ഷത്തോളം മുടക്കി സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിയതോടെ അവ ഒഴിവാക്കേണ്ടി വന്നതാണ്. അതുതന്നെ രണ്ടോ മൂന്നോ സിനിമ ആക്കാനുള്ള കണ്ടെന്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ സിനിമകളെ കുറിച്ച് നടന്‍ വിക്രവുമായി സംസാരിക്കാറുണ്ട്. തന്മാത്ര ചെയ്യാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തു തീരുമാനത്തില്‍ എത്തിയതിനാല്‍ അത് നടന്നില്ല. പിന്നീട് ആടുജീവിതം സിനിമയാക്കണമെന്ന് തീരുമാനിച്ചപ്പോള്‍ വിക്രമിനോട് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു സിനിമയ്ക്ക് ശേഷം ശരീരഭാരം കുറച്ചു തിരികെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അടുപ്പിച്ച് രണ്ട് തവണ ശരീരഭാരം കുറയ്ക്കുന്നത് പ്രയാസമായിരുന്നു. ആടുജീവിതം മറ്റുഭാഷകളില്‍ എടുക്കുന്നതിനെ കുറിച്ചും സംസാരമുണ്ടായിട്ടുണ്ട്. കാരണം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അന്നത്തെ കാലത്ത് ഇത്ര വലിയ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ മലയാളത്തില്‍ തന്നെ സിനിമ എടുക്കണം എന്ന് തീരുമാനിച്ചപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് മനസ്സില്‍ ഉണ്ടായിരുന്നത്'.- അദ്ദേഹം പറഞ്ഞു.

'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍ 

മമ്മൂട്ടി, അര്‍ജ്ജുന്‍ അശോക്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ ചരിത്രമാക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റിയൂം ഡയറക്ടര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂമിന്റെ ഞെട്ടിക്കുന്ന വില വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മേല്‍വി ജെ ആണ് പടത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. അദ്ദേഹം പറയുന്നത് സാധാരണ ചിത്രങ്ങളില്‍ നിന്നും ചിലവ് കൂടുതലായിരുന്നു ഈ പടത്തിന്റെ കോസ്റ്റിയൂമിന് എന്നാണ്.  സാധാരണ ഒരു പടത്തിന് നാല് ലക്ഷത്തിനുള്ളില്‍ കോസ്റ്റ്യും ചെയ്ത് തീര്‍ക്കാം പക്ഷെ ഈ സിനിമയ്ക്ക് അതില്‍ കൂടുതലായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഭ്രമയുഗത്തിന് എട്ട് മുതല്‍ പത്ത് ലക്ഷം വരെ ചെലവായെന്നും മേല്‍വി ജെ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഭ്രമയുഗത്തില്‍ ഓരോ ആര്‍ട്ടിസ്റ്റിനും 16 മുണ്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാം. എന്നാല്‍ ഭ്രമയുഗത്തിന് എട്ട് മുതല്‍ 10 ലക്ഷം വരെ ചെലവായിട്ടുണ്ട്. ചിത്രത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ. ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ കഥാപത്രങ്ങളുടെ മുണ്ടില്‍ വരുന്ന മാറ്റങ്ങള്‍ ,ഡള്ളിങ്ങൊക്കെ ശ്രദ്ധിക്കണം.ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്‌സിന് മുമ്പുള്ള ഭാഗങ്ങളാണ്. 16 മുണ്ടുകളാണ് ഓരോ ആര്‍ട്ടിസ്റ്റിനും കൊടുത്തത്. ചിത്രത്തില്‍ നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും മേല്‍വി ജെ പറഞ്ഞു. സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷം. ഭാവിയില്‍ ഞാന്‍ ചെയ്ത യക്ഷിയെ റെഫറന്‍സ് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥപാത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചെലവായത്- മേല്‍വി ജെ പറഞ്ഞു.

യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍

നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാധനം മറ്റൊരു നാട്ടില്‍ അവരുടെ ഇഷ്ട വിഭവം ആയിരിക്കും. നമുക്ക് ചെറു പ്രാണികളെയോ ചിലതരം മൃഗങ്ങളെയോ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ മറ്റിടങ്ങളില്‍ അത് അവരുടെ ഇഷ്ട വിഭവം ആയേക്കാം. അത്തരത്തില്‍ യുഎസ്സിലെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചീവീട്.  'സിക്കാഡ ഫ്രൈ' എല്ലാം ആ നാട്ടുകാരുടെ പ്രിയ വിഭവമാണത്രേ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍, സിക്കാഡയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാല്‍ തന്നെ അവയെ വറുത്ത തരത്തില്‍ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയില്‍ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ഭക്ഷണപ്രേമികള്‍ സലാഡുകളിലും ബേക്കണ്‍ വിഭവങ്ങളിലും സിക്കാഡകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗത്ത് കരോലിനയില്‍ നേരത്തെ ഒരു സിക്കാഡ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങള്‍ സിക്കാഡ ഡിന്നര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സിക്കാഡകളെ തോട്ടത്തില്‍ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളില്‍ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോട്ടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ

വാഷിങ്ടണ്‍ : പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തു പൂച്ചയാണ് മാക്‌സ്. കഴിഞ്ഞ നാല് വര്‍ഷമായി ക്യാമ്പസിലെ സ്ഥിര സന്ദര്‍ശകനാണ് ഇവന്‍. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്‌സ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. ശനിയാഴ്ചയാണ് സര്‍വകലാശാല മാക്സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്വര്‍ നല്‍കിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്ക്ക് ഡോക്ടറേറ്റ്. ആഷ്‌ലി ഡോ ആണ് മാക്‌സിന്റെ ഉടമ. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും ശ്രദ്ധാപൂര്‍വ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നല്‍കി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്‌സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്‌സിനും ഓണററി ബിരുദം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാക്‌സ് ഇനി മുതല്‍ 'ഡോ. മാക്‌സ്' ആണെന്നുള്ള വിവരം വെര്‍മോണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാസില്‍ടണ്‍ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റില്‍ മാക്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വര്‍ഷങ്ങളായി 'കാസില്‍ടണ്‍ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാര്‍ത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസില്‍ എത്തുന്ന മാക്‌സ്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വിവേകപൂര്‍വ്വമുള്ള ഇടപെടലുകളും ആരെയും ആകര്‍ഷിക്കുന്നതാണ് എന്നാണ് കാസില്‍ടണ്‍ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ക്യാമ്പസില്‍ എത്തിത്തുടങ്ങിയതെന്നാണ് മാക്സിന്റെ ഉടമ ആഷ്ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് മാക്‌സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്ലി ഡൗ കൂട്ടിച്ചേര്‍ത്തു.

Other News in this category

  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
  • യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!
  • മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം
  • അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്
  • വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍
  • ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
  • യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends