ന്യൂ ജേഴ്സി: ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവര്‍ത്തന ഉല്‍ഘാടനനം ജൂണ്‍ 18 ഞയറാഴ്ച സെന്റ് ജോസഫ് കൊളമ്പിയന്‍ ക്ലബ്, ന്യൂ ജേഴ്സിയില്‍ വെച്ച് നിറഞ്ഞു കവിഞ്ഞ സദസില്‍ നടന്നു. റീജണല്‍ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു.
പ്രവാസി മലയാളികള്‍ ഇന്ന് ഒരു വലിയ ശക്തിയായി മാറികൊണ്ടിരിക്കുകയാണ്. നാം ഒന്നിച്ചു നിന്നാല്‍ വളരെ അധികം കാര്യങ്ങള്‍ നമുക്ക് ചെയ്യുവാന്‍ പറ്റും. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ മലയാളികളും ഉണ്ട് മലയാളീ സംഘടനകളും ഉണ്ട് അങ്ങനെ അവര്‍ ഇന്ന് ലോക മലയാളികള്‍ ആയെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിപ്രായെപെട്ടു. എല്ലാ മലയാളീ സംഘടനകളുടെ എക്കികരണം കൂടെയാണ് ഫൊക്കാനയുടെ ലക്ഷ്യം. സെക്രട്ടറി കലാ ഷഹി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു.
ഈ ചടങ്ങില്‍ വെച്ച് ഫാദേഴ്സ് ഡേയും സെലിബ്രേറ്റ് ചെയ്തു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ കേക്ക് മുറിച്ചു നിര്‍വഹിച്ചു. ഫൊക്കാന ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പന്‍ സ്വാഗതം രേഖപ്പെടുത്തി ഫൊക്കാനയുടെ ദേശീയ നേതാക്കളായ ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ സജിപോത്തന്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ സജിമോന്‍ ആന്റണി, പോള്‍ കറുകപ്പള്ളില്‍, മാധവന് നായര്‍, ടോണി കല്ലാകാവുങ്കല് നാഷണല്‍ കമ്മിറ്റി മെംബര്‍ കോശി കുരുവിള,, ശ്രീകുമാര്‍ ഉണ്ണിത്താന്, അലക്സ് എബ്രഹാം, അജു ഉമ്മന്‍, ഡോണ്‍ തോമസ്, റീജിണല്‍ വൈസ് പ്രസിഡന്റ്മാരായ മത്തായി ചാക്കോ, അപ്പുകുട്ടന്‍ പിള്ള അസോസിയേഷന് പ്രസിഡന്റുമാരായ ഫ്രാന്‍സിസ് കാരക്കാട്ടു, ഡോ. ഷൈനി രാജു, ആശാ മേനോന്, രാജു എബ്രഹാം, റീജണല്‍ ഭാരവാഹികള്‍ ആയ ഉണ്ണികൃഷ്ണന് നായര്‍, സജി പോത്തന്, രഞ്ജിത് പിള്ളൈ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫൊക്കാനയുടെ വളരെ അധികം നേതാക്കള്‍ പങ്കെടുത്തു.