ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റില്‍ സുപ്രസിദ്ധ ഗായകന് ചാള്‍സ് ആന്റണിയുടെ മ്യൂസിക്കല്‍ നൈറ്റ്, ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതല്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ (408 Getty Ave , Patterson, NJ)വെച്ച് നടത്തുന്നതാണ്.
ലോകപ്രശസ്തരായ വ്യക്തികളുടെ മുമ്പില്‍ 18 ഭാഷകളിലായി വിവിധയിനം ഗാനങ്ങള്‍ ആലപിച്ച് തന്റെതായ മികവ് തെളിയിച്ച വ്യക്തിയാണ് പ്രസിദ്ധ ഗായകന് ചാള്‍സ് ആന്റണി. ഗാനത്തോടൊപ്പം വിവിധ സംഗീതപകരണങ്ങളും അദ്ദേഹം കൈകാര്യം ചെയ്യാറുണ്ട്. ഏത് പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍.
മറ്റുള്ളവരുടെ പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ കഴിഞ്ഞാല്‍ അതില്‍ പരം ദൈവികമായാ ഒരു പ്രവര്‍ത്തി വേറെ ഇല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹ നന്മയുടെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മള് മലയാളികള്‍.
കേരളത്തിലെ കൊച്ചിയിലുള്ള 51 വയസായ ഒരു യുവാവിന് അടിയന്തിരമായി കിഡ്നി മാറ്റിവെക്കല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മുപ്പതു ലക്ഷത്തോളം ചിലവ് വരുന്ന ഈ ഓപ്പറേഷന്. 2 കുഞ്ഞുങ്ങളടങ്ങുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. 15 ലക്ഷത്തോളം രൂപയുടെ ഉറപ്പു പലരില്‍നിന്നുമായി ലഭിച്ചിട്ടുണ്ട്. ബാക്കി പതിനഞ്ചു ലക്ഷമാണ് നാം സമാഹരിക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. ഈ യുവാവിനെ രക്ഷിക്കുന്നതിലൂടെ ഒരു കുടുംബത്തെ മുഴുവനുമാണ് നമുക്ക് രക്ഷിക്കാന്‍ ആവുന്നത് അതുകൊണ്ട് ഈ കുടുംബത്തിന് തണലേകാന്‍ മഞ്ച് തീരുമാനിക്കുകയായിരുന്നു, അതിന്റെ ഭാഗമായാണ് ഈ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന നൂറു ശതമാനം വരുമാനവും ഈ സര്‍ജെറിക്ക് മാത്രം ഉപയോഗിക്കുന്നതാണ്. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു ഈ കുടുംബത്തെ രക്ഷിക്കുവാന്‍ തയാര്‍ ആകണമെന്ന് അപേക്ഷിക്കുന്നു.
ഈ ചാരിറ്റി മ്യൂസിക് നൈറ്റ് വിജയപ്രദമാക്കാന്‍ ഏവരുടെയും സഹായസഹകരണം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കാവുങ്കല്‍, ട്രഷര്‍ ഷിബു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ ചാക്കോ, ജോയിന്റ് ട്രഷര്‍ അനീഷ് ജെയിംസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ഷാജി വര്‍ഗീസ്, മുന്‍ പ്രസിഡന്റ്മാരായ, സജിമോന്‍ ആന്റണി, മനോജ് വേട്ടപ്പറമ്പില്‍, ഷിജിമോന്‍ മാത്യു ചാരിറ്റി കോര്‍ഡിനേറ്റര്‍ എന്നിവര്‍ അറിയിച്ചു.