തന്റെ വളര്‍ത്തു നായയ്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മിസിസിപ്പി സ്വദേശിനിയായ ഡെനിസ് ഫ്രേസിയര്‍ ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇവര്‍ തന്റെ വളര്‍ത്തു നായയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം വരെ തടവില്‍ കഴിയേണ്ട കുറ്റമാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഡെനിസ് ഫ്രേസിയര്‍ വളര്‍ത്തുനായയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ സ്നാപ് ചാറ്റ് വഴിയാണ് പ്രചരിപ്പിച്ചത്. പ്രദേശവാസിയായ ഒരാള്‍ വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തന്റെ 17 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍, ഇതുവരെ അന്വേഷിച്ചതില്‍ വച്ച് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കേസാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ജെഡി കാര്‍ട്ടര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഡെനിസ് ഫ്രേസിയറെ 2023 ഏപ്രില്‍ 6 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. 25000 ഡോളര്‍ കെട്ടിവെക്കാനും വിചാരണ തീരുന്നത് വരെ മൃഗങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും ജഡ്ജി ഗ്രാന്റ് ഹെഡ്ജപെത്ത് ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, ഡെനിസ് ഫ്രേസിയറിന് 10 വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാം.