മരിച്ചവര്‍ ഉയര്‍ത്തെഴുന്നേറ്റു എന്നരീതിയിലുള്ള നിരവധി കൗതുക വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയ പല സമയങ്ങളിലായി സാക്ഷ്യം വഹിക്കാറുണ്ട്. അതിന്റെ സത്യാവസ്ഥ തിരക്കിപ്പോയാല്‍ പലതും കെട്ടുകഥകളോ ഭാവനാ സൃഷ്ടികളോ ആണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുകെയിലെ ഒരു ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോഷണല്‍ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സമാന സ്വഭാവത്തോടെ വൈറലായി മാറുന്നത്. റെസ്റ്റൊറന്റിന്റെ വീഡിയോയില്‍ 2014-ല്‍ മരിച്ച് പോയ തന്റെ ഭര്‍ത്താവിനെ കണ്ടതായി ലൂസി വാട്സണ് എന്ന സ്ത്രീ അവകാശപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഭക്ഷണം കഴിക്കാനെത്തിയവര്‍ ഭക്ഷണം ആസ്വദിക്കുകയും, വെയ്റ്റര്‍മാര്‍ കസ്റ്റമേഴ്സുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതായാണ് വീഡിയോ ക്ലിപ്പ്. ജീവനക്കാര്‍ കൈയടിക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്. റെസ്റ്റൊറന്റിന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലൂസി വാട്സണ് 'ഈ വീഡിയോ എത്ര പഴയതാണെന്ന്' ചോദ്യം ഉന്നയിച്ചത്. തന്റെ അന്തരിച്ച ഭര്‍ത്താവും, മകനും, വീഡിയോയുടെ ആദ്യ ഷോട്ടിലുള്ളതായി ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭര്‍ത്താവ് 2014ല്‍ മരിച്ച് പോയതാണെന്നും ലൂസിതന്നെ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ റെസ്റ്റൊറന്റ് ഇതിന് നല്കിയ മറുപടി അതിലേറെ ഞെട്ടിക്കുന്നതായി. 'ഹൈ ലൂസി, നിങ്ങളുടെ അവസ്ഥയില്‍ ഖേദമുണ്ട്. വീഡിയോ കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് ചെയ്തതാണ്', റെസ്റ്റൊറന്റ് മറുപടി നല്കി. ഇതോടെ മറ്റ് ഉപയോക്താക്കള്‍ ഇതേക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി. ഇതോടെ കമന്റും അതിന്റെ മറുപടികളുമായി റെസ്റ്റോറന്റിന്റെ സോഷ്യല്‍ മീഡി പേജിന്രെ കമന്റ് ബോക്സ് സജീവമായിക്കഴിഞ്ഞു.