ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നാളെ സമരത്തിനിറങ്ങുന്നത്
എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങളെ വലയ്ക്കുമെന്നുറപ്പാണ്. എന്നാല്‍ മുന്നറിയിപ്പ് സമരത്തിന് പിന്നാലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായും കാണുന്നില്ല. 19 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവാണ് നഴ്സുമാരുടെ യൂണിയന് ആവശ്യപ്പെടുന്നതെങ്കിലും അക്കാര്യത്തില്‍ ചില വിട്ടുവീഴ്ച്ചകള്‍ ആകാം എന്ന നിലപാട് യൂണിയന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പത്ത് ശതമാനത്തോളം ശമ്പള വര്‍ദ്ധനവിന് യൂണിയന് തയ്യാറായേക്കുമെന്ന വാര്‍ത്തകളുംവരുന്നുണ്ട്. എന്നാല്‍ അഞ്ചു ശതമാനം എന്ന പരിധിയില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.
നിലവില്‍ കോവിഡും ശൈത്യകാല പ്രശ്നങ്ങളുമായി ആശുപത്രികള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ഇതിനിടെ സമരവുമായി മുന്നോട്ട് പോയാല്‍ ആരോഗ്യമേഖലയില്‍ പ്രത്യാഘാതമുണ്ടാകും. ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കഴിഞ്ഞ തവണത്തെ ജീവാപായമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉള്ള കാറ്റഗറി 1 ല്‍ ഉള്‍പ്പെടുന്ന കോളുകള്‍ക്ക് മാത്രമായിരുന്നു ആംബുലന്‍സ് സേവനം ലഭ്യമാക്കിയിരുന്നത്. അതല്ലാത്തവര്‍ക്ക് ആംബുലന്‍സ് സേവനം ഏതാണ്ട് നിഷേധിക്കപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പൂര്‍ണ്ണ ഗര്‍ഭിണികള്‍ വരെ ഇത്തരത്തില്‍ ആംബുലന്‍സ് ലഭിക്കാതെ കഷ്ടപ്പെട്ടതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.