വൈദ്യുതി ഉപഭോഗം കുറച്ചും നിയന്ത്രിച്ചും വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പവര്‍കട്ടിനുള്ള സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയ പവര്‍ ഗ്രിഡ്, പക്ഷെ വൈദ്യൂതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ചില പദ്ധതികളുമായി മുന്പോട്ട് വരികയാണ്. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി അനുസരിച്ച്, ഏറ്റവും അധികം വൈദ്യൂതി ഉപയോഗിക്കുന്ന സമയങ്ങളില്‍ (പീക്ക് അവേഴ്സ്) വൈദ്യൂതി ഉപയോഗം കുറച്ചാല്‍ ബില്ലില്‍ ഇളവുകള്‍ ലഭിക്കും.
നാഷണല്‍ ഗ്രിഡിന്റെ ഡിമാന്‍ഡ് ഫ്ലെക്സിബിലിറ്റി സര്‍വീസില്‍ പങ്കെടുക്കാന്‍ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയില്‍ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്ത് ഇതില്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമിത ചാര്‍ജ് ഈടാക്കി വിതരണക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിലവിലുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ ഡ്രാക്സ് പവര്‍ സ്റ്റേഷനിലും നോട്ടിംഗ്ഹാംഷെയറിലെ വെസ്റ്റ് ബര്‍ട്ടണിലും ബാക്ക്-അപ്പ് കല്‍ക്കരി പ്ലാന്റുകള്‍ ഉപയോഗിക്കാനും തീരുമാനമുണ്ട്.
അതേസമയം, വൈദ്യുതി വിതരണം അപകടത്തിലാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. രാജ്യത്തെ വൈദ്യത ഉപയോഗം ആവശ്യത്തിനുണ്ടോ എന്നുറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യൂതി ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരും ഇരുട്ടില്‍ ഇരിക്കെണ്ടി വരില്ലെന്ന് നാഷണല്‍ ഗ്രിഡ് വക്താവ് വ്യക്തമാക്കി.
ഈ ശൈത്യകാലത്ത് ഒരു പവര്‍കട്ട് ഒഴിവാക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഈ പദ്ധതിയുടെ ഉദ്ദേശം എന്നും വക്താവ് അറിയിച്ചു. നിങ്ങളുടെ ഡിഷ് വാഷര്‍ ഉപയോഗിക്കാതെയും അതല്ലെങ്കില്‍, പീക്ക് അവറില്‍ നിങ്ങളുടെ ഇലക്ട്രിക് കാര്‍ ചാര്‍ജ്ജ് ചെയ്യാതെയുമൊക്കെ വൈദ്യൂതി ലാഭിക്കാന്‍ കഴിയും.