യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു അകാല മരണം കൂടി.
കവന്‍ട്രിയില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവ നേഴ്സ് അരുണ്‍ എം എസ്(33) ആണ് മരണമടഞ്ഞത്. അരുണ്‍ ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടത്തിന് പിന്നാലെയാണ് മരണ വാര്‍ത്ത പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ഹോസ്പിറ്റലില്‍ അറിയിച്ചതോടെ അരുണിന്റെ സഹപ്രവത്തകരായ മലയാളികള്‍ വഴിയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. കവന്‍ട്രി ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ലഭിച്ച അരുണിന്റെ ഭാര്യ ആര്യ നായര്‍ യുകെയിലെത്താനിരിക്കെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്
അരുണിന്റെ ബന്ധു കെറ്ററിംഗില്‍ ഉണ്ടെന്നു കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് മരണ വിവരം ഈ ബന്ധുവിനോടാണ് ആദ്യം പങ്കിടുന്നത്. ഇദ്ദേഹം വഴിയാണ് ഭാര്യ ഉള്‍പ്പെടെ കുടുംബത്തെ മരണ വിവരം അറിയിക്കുന്നത്.
സൗദിയില്‍ ജോലി ചെയ്തിരുന്ന ആര്യ ഇപ്പോള്‍ നാട്ടില്‍ കുടുംബത്തോടൊപ്പമുണ്ട്.
അരുണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.
ഉറക്കത്തില്‍ പാട്ടു കേട്ട് കിടന്ന നിലയിലാണ് അരുണിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ചെവിയില്‍ ഹെഡ്ഫോണ് കണ്ടെത്തിയിരുന്നതിലാണ് ഈ നിഗമനം. ഇതോടെ ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതം ആയിരിക്കാം യുവ നേഴ്സിന്റെ മരണത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. അരുണിനും ആര്യയ്ക്കും മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളു. ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി രണ്ടു മുതല്‍ മൂന്ന് ആഴ്ച വരെ സമയം വേണ്ടിവരും.