ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരമൂലം പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടേക്കുമെന്ന് എന്‍എച്ച്എസ് രോഗികള്‍ക്ക് മുന്നറിയിപ്പ് നല്കി. പണിമുടക്കിന്റെ ആദ്യ ഘട്ടം ഇന്നും, നാളെയും അരങ്ങേറും. ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്സുമാരാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. നേരത്തെ ഡിസംബര്‍ 15, 20 തീയതികളില്‍ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ക്കായി നേഴ്സുമാര്‍ സമരത്തിനിറങ്ങിയിരുന്നു. ഫെബ്രുവരി 6 , 7 തീയതികളില്‍ 19.2 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്സുമാര്‍ സമരമുഖത്തിറങ്ങും. ആ ഘട്ടത്തില്‍ 73-ലേറെ ട്രസ്റ്റുകളിലേക്ക് സമരം വ്യാപിപ്പിക്കും.
അതിനിടെ നഴ്സുമാരുടെ സമരങ്ങള്‍ക്കിടെ ആശുപത്രി വാര്‍ഡുകളില്‍ രോഗികളുടെ ബന്ധുക്കളോടും, സുഹൃത്തുക്കളോടും സഹായിക്കാനായി എത്താന്‍ ആവശ്യപ്പെട്ട് ആശുപത്രി അപകടം ക്ഷണിച്ച് വരുത്തുന്നതായി ആരോപണം ഉയരുന്നുണ്ട്. ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റലാണ് അധിക പിന്തുണ തേടി സന്ദര്‍ശന സമയത്തിലെ നിബന്ധനകള്‍ മാറ്റിയത്. 'ജനുവരി 18, 19 തീയതികളില്‍ രോഗികളുടെ ബന്ധുക്കള്‍ക്കും,സുഹൃത്തുക്കള്‍ക്കും സാധാരണ വാര്‍ഡ് സന്ദര്‍ശന സമയത്തിന് പുറമെ രാവിലെ 10 മുതല്‍ രാത്രി 8 വരെ എപ്പോള്‍ വേണമെങ്കിലും വരാം', എന്നാണ് ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റല്‍ വെബ്സൈറ്റ് അറിയിച്ചിരിക്കുന്നത്. നഴ്സിംഗ് ജീവനക്കാര്‍ ക്ലിനിക്കല്‍ കെയര്‍ ഉറപ്പാക്കുമ്പോള്‍ ഭക്ഷണം പോലുള്ള കാര്യങ്ങളില്‍ സഹായിക്കാനാണ് ഇതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ശമ്പളവിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എന്‍എച്ച്എസ് കോണ്‍ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന മാത്യൂ ടെയ്ലര് ആവശ്യപ്പെട്ടു. ഗവണ്മെന്റാണ് ശമ്പളപ്രശ്നത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഒരു സര്‍വ്വെയില്‍ 57 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
ഡിസംബറില്‍ നടന്ന സമരത്തില്‍ 55 ട്രസ്റ്റുകളുടെ നേഴ്സുമാര്‍ മാത്രമാണ് പണിമുടക്കിനിറങ്ങിയത്. എന്നാല്‍ അടുത്തമാസം നടക്കുന്ന സമരത്തില്‍ 75 ട്രസ്റ്റുകളിലെ നേഴ്സുമാര്‍ സമരമുഖത്തിറങ്ങും. കഴിഞ്ഞ പ്രാവശ്യത്തെ സമരത്തിനെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ പണി മുടക്കുന്നതോടെ പല ആരോഗ്യ സേവനങ്ങളും തടസ്സപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രേഡ് യൂണിയന് നിയമമനുസരിച്ച് രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയാണ് പണിമുടക്കിന്റെ സമയം. പണിമുടക്കിന്റെ സമയത്ത് അടിയന്തര പ്രാധാന്യമുള്ള പരിചരണങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കില്ല. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത അടിയന്തര പ്രാധാന്യമില്ലാത്ത പല സേവനങ്ങള്‍ക്കും തടസ്സം ഉണ്ടാകാനാണ് സാധ്യത.