യുകെയില്‍ സെറ്റില്‍ ആകാനുള്ള വഴിയാണ് ഇന്‍ഡഫനിറ്റ് ലീവ് ടു റിമെയ്ന്‍ അല്ലെങ്കില്‍ ഐ എല്‍ ആര് അല്ലങ്കില്‍ സെറ്റില്‍മെന്റ് വിസ. ഇത് ലഭിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് യു കെയില്‍ തുടരാനും, ജോലിചെയ്യാനും പഠിക്കുവാനും ഒക്കെ കഴിയും. കൂടാതെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുവാനും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
എന്നാല്‍, ഐ എല്‍ ആറിന് അപേക്ഷിക്കുന്ന ഓരോ അപേക്ഷകന്റെ കൈയ്യില്‍നിന്നും ഇപ്പോള്‍ ഹോം ഓഫീസ് വാങ്ങുന്നത് 2,404 പൗണ്ടാണ്. ആദ്യത്തെ പ്രൊസസ്സിംഗ് കോസ്റ്റായ 243 പൗണ്ടിന്റെ പത്തിരട്ടിയോളം വരും ഇത്. വിദേശ ആരോഗ്യ പ്രവര്‍ത്തകരുടെ വിസയില്‍ നിന്നും ലാഭമുണ്ടാക്കരുതെന്നും മറിച്ച് വിദേശ ഡോക്ടര്‍മാരേയും നഴ്സുമാരേയും എന്‍ എച്ച് എസില്‍ പിടിച്ചു നിര്‍ത്താനുള്ള നയങ്ങള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഈ നിവേദനത്തിന്റെ വെളിച്ചത്തില്‍ പാര്‍ലമെന്റിലെ, എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പെറ്റീഷന്‍സ് കമ്മിറ്റി പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചക്കുള്ള വഴിയൊരുക്കി കഴിഞ്ഞു.
പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിക്കേണ്ട പെറ്റീഷന് ഡോട്ട് പാര്‍ലമെന്റ് ഡോട്ട് യു കെ എന്ന വെബ്സൈറ്റിലാണ് ഈ നിവേദനം ഉള്ളത്. ആരോഗ്യ പ്രവര്‍ത്തകരുടെ ഐ എല്‍ അര് ഫീസ് 2,389 പൗണ്ടില്‍ നിന്നും 243 പൗണ്ടാക്കി ചുരുക്കണം എന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
ഇതില്‍ പങ്കെടുക്കുവാന്‍ നിങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണം എന്നില്ല. പ്രതികരണങ്ങളുടെ ഒരു സംക്ഷിപ്ത രൂപം കമ്മിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മാത്രമല്ല, അത് എം പിമാരുമായി പങ്കുവയ്ക്കുകയുംചര്ച്ചക്കിടയില് പരാമര്‍ശിക്കപ്പെടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വിവരവും, ഈ ചര്‍ച്ചയില്‍ പങ്കെടുക്കന്‍ നല്‍കേണ്ടതില്ല. ഈ നിവേദനവുമായി ബന്ധപ്പെട്ട് പെറ്റീഷന്‍സ് കമ്മിറ്റി ഒരു ചര്ച്ചക്ക്തീരുമാനിച്ചു കഴിഞ്ഞു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ ഈ നിവേദനത്തിനോടൊപ്പമുള്ള സര്‍വേയിലൂടെ കമ്മിറ്റി അംഗങ്ങളായ എം പിമാരെ അറിയിച്ചാല്‍ ഒരുപക്ഷെ അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ ഇടയുണ്ട്. ഈമാസം 18ാം തിയതി വൈകിട്ട് 5 മണിവരെയായിരിക്കും സര്‍വേയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. അതുകഴിഞ്ഞാല്‍ സര്‍വ്വേ ക്ലോസ്സ് ചെയ്യും. സര്‍വെയില്‍ പങ്കെടുക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.....
https://forms.office.com/Pages/ResponsePage.aspx?id=nt3mHDeziEC-Xo277ASzSpMLsAawCSdBvMh9cdt5o9ZUNURGM0NaUVZNSDM5UUY2VlRTV0hXVjFBMi4u