അതീവ വിനാശകാരിയായ റേഡിയോ ആക്റ്റീവ് പദാര്‍ഥം എന്ന കണക്കാക്കപ്പെടുന്ന യുറേനിയത്തിന്റെ ശേഖരം ഹീത്രുവില്‍ എത്തിയ യാത്രാവിമാനത്തില്‍ നിന്നും കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം വ്യാപകമായ ഭീകര വിരുദ്ധ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ 29 ന് ഒമാനില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ ഒമാന്‍ എയര്‍ വിമാനത്തിലാണ് ഈ പാക്കേജ് കണ്ടെത്തിയത് എന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പാഴ്സല്‍ ഒരു ഫ്രൈറ്റ് ഷെഡിലേക്ക് നീക്കുന്നതിനിടയിലായിരുന്നു പിടികൂടിയത് എന്ന കാര്യം മെറ്റ് പോലീസും സ്ഥിരീകരിക്കുന്നു.
പാകിസ്ഥാനില്‍ നിന്നും അയച്ചിരിക്കുന്ന ഈ കാര്‍ഗോ യു കെയിലെ ഇറാനിയന്‍ ബന്ധമുള്ള ഒരു സ്ഥപനത്തിലേക്കായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അതീവ ആശങ്ക നിലനില്‍ക്കെ തന്നെ ആയുധ നിര്‍മ്മാണത്തിനുള്ള നിലവാരത്തില്‍ ഉള്ളതല്ല ഈ യുറേനിയം എന്നും റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഉപയോഗിച്ച് ന്യുക്ലിയര്‍ ബോംബുകള്‍ നിര്മ്മിക്കന് സാധ്യമല്ല. എന്നാല്‍, ഈ നിലവാരം കുറഞ്ഞ യുറേനിയം, ഡേര്‍ട്ടി ബോംബ് എന്നറിയപ്പെടുന്ന മറ്റൊരു ആയുധ നിര്മ്മാണത്തിനായിരിക്കാം എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
മസ്കറ്റില്‍ നിന്നുള്ള വിമാനത്തില്‍ ഇവിടെയെത്തുന്നതിനു മുന്‍പായി ഇത് പാകിസ്ഥാനില്‍ നിന്നാണ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയന്‍ കഴിയുന്നത്. അത്സേമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാത്തതാണെന്ന സൂചനയും ഉണ്ട്. പ്രസ്തുത പാര്‍സല്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റേസിയോ ആക്റ്റീവ് റൂമില്‍ സുക്ഷിച്ചിരിക്കുകയാണ്.
''ഈ വിഷയത്തില്‍ ഞാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ താല്പര്യപ്പെടുന്നത് എന്തെന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ പദാര്‍ഥം കളരെ കുറഞ്ഞ അളവില്‍ ആണെന്നുള്ളതും കൂടാതെ ഇത് പ്രത്യക്ഷത്തില്‍ ഒരു ഭീഷണി അല്ല എന്നുള്ളതും ആണ്''; കമാന്‍ഡര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു.
അതിനിടെ അന്വേഷണ പുരോഗതിയെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വ്യക്താവ് അറിയിച്ചു. അതേസമയം, ഈ നിലവാരത്തിലുള്ള യുറേനിയത്തില്‍ നിന്നും അപകടകരമായ പ്രസരണങ്ങള്‍ ഉണ്ടാകമെന്നും ഇത് ഡര്‍ട്ടി ബോംബിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ ആകുമെന്നും യു കെ ന്യുക്ലിയര്‍ ഡിഫന്‍സിന്റെ മുന്‍ കമാന്ഡരായ ഹാമിഷ് ഡി ബ്രെട്ടണ്‍ പറഞ്ഞു. എന്നാല്‍, ബ്രിട്ടന്റെ സുരക്ഷ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞു എന്നും അത് ആശ്വാസം നല്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഡേര്‍ട്ടി ബോംബുകള്‍ നിര്‍മ്മിക്കാനും പൊതുയിടങ്ങളില്‍ സ്ഫോടനം നട്ത്തുവാനും പദ്ധതി തയ്യാറാക്കിയ ഡിരെന് ബാരോട്ട് (Dhiren Barto) എന്ന ഇസ്ലമതത്തിലേക്ക് മാറിയ ഒരാളെ 2004-ല്‍ ബ്രിട്ടീഷ് സെക്യുരിറ്റി സര്‍വീസസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനു പുറമെ അമേരിക്കയിലും സ്ഫോടനം നടത്താന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. 30 വര്‍ഷത്തേക്കാണ് ഇയാളെ ജയിലില്‍ അടച്ചിരിക്കുന്നത്.