18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>> പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ >>> കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം >>> അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത് >>> മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത് >>>
Home >> USA
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അടക്കമുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു, ഇക്കുറി ചോര്‍ന്നത് പ്രമുഖരടക്കമുള്ള 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വിശദാംശങ്ങള്‍...

സ്വന്തം ലേഖകൻ

Story Dated: 2023-01-06

നിരവധി പേര്‍ ഉപയോക്താക്കളായുള്ള ട്വിറ്റര്‍ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷവും ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ പുതുവര്‍ഷത്തിലും ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

200 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, സ്പേസ് എക്സ്, സിബിഎസ് മീഡിയ, എന്‍ബിഎ, ഡബ്ല്യുഎച്ച്ഒ തുടങ്ങിയ പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഹാക്കിംഗ് ഫോറത്തില്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

'സ്റ്റേ മാഡ്' എന്ന ഹാക്കര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ഡിസംബറില്‍ ഉണ്ടായതിന് സമാനമാണ് ഇപ്പോഴത്തെ ഹാക്കിങ്. ഡിസംബറില്‍ റുഷി എന്ന് സ്വയം വിളിക്കുന്ന ഒരു ഹാക്കര്‍ ഡാര്‍ക്ക് വെബിലെ 400 ദശലക്ഷം അക്കൗണ്ടുകളുടെ ഡാറ്റ ചോര്‍ത്തിയിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.

ഇസ്രായേലി സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ ഹഡ്സണ്‍ റോക്ക് ഇതിനെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട ചോര്‍ച്ച എന്ന് വിശേഷിപ്പിച്ചു. ഹൈ പ്രൊഫൈല്‍ ഉപയോക്താക്കളുടെ ഇ-മെയിലുകളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡാറ്റാബേസില്‍ അടങ്ങിയിരുന്നതായി ഹഡ്സണ്‍ റോക്ക് കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകള്‍ ഹഡ്സണ്‍ റോക്ക് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

More Latest News

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത്

ചെന്നൈ : കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു വെറും ഏഴ് മാസം പ്രായമായ കുഞ്ഞിനെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ വീണ കുഞ്ഞിനെ അയല്‍പക്കത്തുള്ളവര്‍ അതി സാഹസീകമായാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെണ്‍കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നു. തുടര്‍ന്നു ചികിത്സയിലായിരുന്നു. രമ്യയും 2 മക്കളും രണ്ടാഴ്ച മുന്‍പാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്

മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Other News in this category

  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
  • യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!
  • മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം
  • അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്
  • വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍
  • ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
  • യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends