യുഎസില്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ വില്ക്കാന് റീട്ടെയില്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്കി. ആദ്യമായാണ് രാജ്യത്ത് ഗര്‍ഭഛിദ്ര ഗുളികകള്‍ വില്ക്കാന് റീട്ടെയില്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കുന്നത്.
അബോര്ഷന് മരുന്നുകള്‍ നിരോധിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പ്രഖ്യാപിച്ച മാറ്റങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകളില്‍ ആദ്യത്തേതായ മൈഫെപ്രിസ്റ്റോണ്‍ അബോര്ഷന് അനുവദനീയമായ സംസ്ഥാനങ്ങളിലെ പ്രാദേശിക മരുന്ന് സ്റ്റോറുകളില്‍ ലഭ്യമാകും എന്നാണ്. മുമ്ബ് ഡോക്ടറുടെ കുറിപ്പടിയോടെ ഏതാനും മെയില്‍ ഓര്‍ഡര്‍ ഫാര്‍മസികളില്‍ നിന്നോ അംഗീകൃത ക്ലിനിക്കുകളില്‍ നിന്നോ മാത്രമാണ് മരുന്നുകള്‍ ലഭിച്ചിരുന്നത്.
രണ്ടായിരത്തിലാണ് ആദ്യമായി മൈഫെപ്രിസ്റ്റോണ്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിക്കുന്നത്. 2019-ല്‍ മിഫെപ്രെക്സിന്റെ ജനറിക് പതിപ്പിന് അഡ്മിനിസ്ട്രേഷന് അംഗീകാരം നല്‍കിയിരുന്നു. യുഎസില്‍ ഈ മരുന്ന് നിര്‍മ്മിക്കുന്ന കമ്ബനികള്‍ GenBioPro, Danco Laboratories, GenBioPro എന്നിവയാണ്.