വീടുവിട്ടിറങ്ങിയ കൗമാരക്കാരിക്ക് സഹായ വാഗ്ദാനം നല്കി ലോഡ്ജില്‍ പൂട്ടിയിട്ടയാള് അറസ്റ്റില്‍. കോഴിക്കോട്ടാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെയാണ്(53) പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഉസ്മാനുമായി പരിചയപ്പെടുന്നത്. സഹായ വാ?ഗ്ദാനം നടത്തിയ ഉസ്മാന് തൊട്ടടുത്തുള്ള ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. അച്ഛനും മകളുമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. അതിന് ശേഷം കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
കോഴിക്കോട് ടൗണ്‍ പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ഉസ്മാനെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെണ്‍കുട്ടിയെ ബാലികാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു.