ഖുറാനില്‍ സിം ഒളിപ്പിച്ച് നല്കാന് ശ്രമം. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനുദ്ദീന്‍ വേണ്ടിയാണ് ജയിലിലേക്ക് സിം കടത്താന്‍ ശ്രമം നടന്നത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് സിം കടത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം കാര്‍ഡ് നല്കാന് ശ്രമിച്ചത്.സംഭവത്തില്‍ ഇയാളുടെ ഭാര്യ നദീറ മകന് മുഹമ്മദ് യാസീന്‍, അച്ഛന് മുഹമ്മദ് നാസര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിയ്യൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൈമാറ്റം നടന്ന അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരികയാണ്.
സെനുദ്ദീനെ കൂടാതെ ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുല്‍ റഹ്മാന് കളമശ്ശേരി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.