ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഉഷ്ണമേഖലാ മഴക്കാടാണ് ഓസ്ട്രേലിയയിലെ ഡെയ്ട്രീ കാട്. ഈ കാട് ആദിവാസി ജനതക്ക് തിരിച്ച് നല്കി സര്‍ക്കാര്‍. തലമുറകളായി ആദിവാസി ജനതകളുടെ വാസസ്ഥലമായ ഡെയ്ട്രീ കാട് യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിന് 180 ദശലക്ഷം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
കിഴക്കന്‍ കുക്കു യലാന്ജി ജനങ്ങള്‍ ഇനി ക്വീന്സ്ലാന്ഡ് സംസ്ഥാന സര്‍ക്കാരുമായി ദേശീയ ഉദ്യാനം കൈകാര്യം ചെയ്യും. ഗ്രേറ്റ് ബാരിയര്‍ റീഫുമായി അതിര്‍ത്തി പങ്കിടുന്ന ഡെയ്ട്രീ കാട് ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാണ്. പുരാതന ആവാസവ്യവസ്ഥയ്ക്കും പ്രകൃതിദത്ത സൗന്ദര്യത്തിനും ഈ പ്രദേശം പ്രശസ്തമാണ്. അതില്‍ വന വീഥികള്‍, കാട്ടു നദികള്‍, വെള്ളച്ചാട്ടങ്ങള്‍, മലയിടുക്കുകള്‍, വെളുത്ത മണല്‍ ബീച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സെഡാര്‍ ബേ (എന്ഗല്ബ ബുലാല്‍), ബ്ലാക്ക് മൗണ്ടന്‍ (കല്ക്കജാക്ക), ഹോപ് ഐലന്‍ഡ്സ് എന്നിവയുള്‍പ്പെടെ 160,000 ഹെക്ടറിലധികം ക്യൂന്സ്ലാന്ഡ് ദേശീയ പാര്‍ക്കുകളും ഈ കരാറില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച കിഴക്കന്‍ കുക്കു യാലാന്ജി ജനങ്ങള്‍ക്ക് ഔപചാരികമായി ഉടമസ്ഥാവകാശം തിരികെ നല്കിയപ്പോള്, ക്വീന്സ്ലാന്ഡ് സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നിനെ അംഗീകരിക്കുകയായിരുന്നു.