ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ കര്‍ഷകന്റെ ഫാമിലെ വാലി എന്ന ആട്ടിന്‍ കുഞ്ഞ് ഇപ്പോള്‍ എല്ലാവര്ക്കും വലിയ അത്ഭുതമാണ്. ഈ കുഞ്ഞന്‍ ആട് ജനിക്കുമ്പോള്‍ മനുഷ്യന്റെ കൈപ്പത്തിക്കുള്ളില്‍ ഒതുക്കാവുന്ന വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഫാമില്‍ ആരും ഒട്ടും പ്രതീക്ഷിക്കാതെയാണ് ആട്ടിന്‍കുട്ടിയുടെ വരവ്. പ്രസവമടത്ത ആടിനെ പരിചരിക്കാന്‍ വന്നപ്പോഴാണ് ആടിന്റെ അടുത്ത് ആട്ടിന്‍കുട്ടിയെ കണ്ടത്. ആദ്യം ആട്ടിന്‍ കുട്ടിയെ കണ്ടപ്പോള്‍ മറുപിള്ള ആണെന്നാണ് തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ഷകനായ പോള്നറിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതോടെ കര്‍ഷകരായ സുഹൃത്തുക്കളെ വിളിച്ച് ഇത്തരം ഒന്നിനെ മുന്‍പ് കണ്ടിട്ടുണ്ടോയെന്ന് തിരക്കി. എല്ലാവരും അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. തൂക്കി നോക്കിയപ്പോള്‍ വെറും 900 ഗ്രാം മാത്രമായിരുന്നു ആട്ടിന്‍ കുട്ടിയുടെ ഭാരം.
ആട്ടിന്‍ കുട്ടി അധിക സമയം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും അതിനാല്‍ അതിനെ കൊന്നുകളയണമെന്നുമാണ് സുഹൃത്തുക്കള്‍ പോള്നറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെ വാലിയെ വിട്ടുകളയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. പോള്നറും കുടുംബവും പ്രത്യേക പരിചരണം നല്കി ഒടുവില്‍ വാലിയുടെ ജീവന് രക്ഷിച്ചെടുത്തു. സാധാരണ മൂന്ന് കിലോഗ്രാമില്‍ താഴെ ഭാരമുള്ള ആട്ടിന്‍കുട്ടികള്‍ ജീവിക്കുന്നത് അത്യപൂര്‍വമാണ്. അതിനാല്‍ വാലി അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് ഒരു അത്ഭുതമാണെന്ന് പോള്‍നര്‍ പറയുന്നു.
ആദ്യ ദിവസങ്ങളില്‍ 24 മണിക്കൂറും വാലിയുടെ കാര്യത്തില്‍ മാത്രമായിരുന്നു കുടുംബത്തിന്റെ ശ്രദ്ധ. ഓരോ മണിക്കൂര്‍ ഇടവിട്ട് അമ്മ ആടിന്റെ പാല് കറന്ന് കുപ്പിയിലാക്കി വാലിക്ക് നല്കിക്കൊണ്ടിരുന്നു. എന്‍ഐസിയുവില്‍ നവജാത ശിശുക്കളെ പരിചരിക്കുന്നത് പോലെയാണ് ഞങ്ങള്‍ വാലിയെ ശ്രദ്ധിച്ചത് എന്നും പോള്‍നര്‍ പറയുന്നു. നിലവില്‍ വാലി ജനിച്ച ശേഷം നാലാഴ്ച പിന്നിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രണ്ട് കിലോഗ്രാമില്‍ താഴെ മാത്രമാണ് ഭാരം. എങ്കിലും അപകട നില തരണം ചെയ്തു കഴിഞ്ഞു. കാഴ്ചയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ വാലി മറ്റ് ആട്ടിന്‍കുട്ടികളെ പോലെ തന്നെ ആരോഗ്യവാനാണ്. ഇതിനു മുന്‍പ് ജനിച്ച ഏറ്റവും ഭാരം കുറഞ്ഞ ആട്ടിന്‍കുട്ടിക്ക് 930 ഗ്രാമായിരുന്നു ഭാരം. അതിനാല്‍ ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും ചെറിയ ആട്ടിന്‍കുട്ടി എന്ന റെക്കോര്‍ഡും ഇപ്പോള്‍ വാലിക്ക് സ്വന്തമാണ്.