പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. നന്ദിഗ്രാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മമതാ ബാനര്‍ജിയുടെ ഹര്‍ജിയില്‍ ബി ജെ പി ബന്ധം ആരോപിച്ച് ജഡ്ജിയെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചത്. നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ വിജയിച്ചത് ബി ജെ പി നേതാവ് സുവേന്ദു അധികാരിയായിരുന്നു.
തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കാനിരുന്ന കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി കൗശിക് ചന്ദയ്ക്ക് ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മമതാ ബാനര്‍ജി ആരോപിക്കുകയും കൗശിക ചന്ദയെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തടര്‍ന്ന് കൗശിക ചന്ദ കേസ് പരിഗണിക്കുന്നതില്‍ നിന്നും സ്വമേധയാ പിന്‍വാങ്ങി. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ തനിക്കെതിരെയുള്ള വാദത്തിനെതിരെ ശക്തമായാണ് ജസ്റ്റിസ് കൗശിക് ചന്ദ പ്രതികരിച്ചത്. അഞ്ചുലക്ഷം രൂപയാണ് മമതയുടെ നിലപാടിനെതിരെ പിഴയായി കോടതിയില്‍ ചുമത്തപ്പട്ടത്.
മുന്‍ധാരണയോട് കൂടി കേസ് പരിഗണിക്കുമെന്ന മമതയുടെ ആരോപണത്തിനെതിരെ ജസ്റ്റിസ് കൗശിക് കടുത്ത വിമര്‍ശനമാണ് കോടതിയില്‍ ഉയര്‍ത്തിയത്. മനപൂര്‍വ്വമായി തന്റെ വിധിപ്രസ്ഥാവത്തെ ബാധിക്കുന്ന വിധത്തില്‍ പ്രചാരണം നടന്നുവെന്ന് ജസ്റ്റിസ് കൗശിക് ചന്ദ ചൂണ്ടിക്കാണിച്ചു. രഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ടി ഒരാള്‍ക്ക് കേസില്‍ കോടതിയില്‍ ഹാജാരാവാം. എന്നാല്‍ ഒരു കേസ് കേള്‍ക്കുമ്ബോള്‍ അത്തരം ധാരണകള്‍ പരിഗണിക്കുമെന്ന് പറയുന്നതില്‍ കഴമ്ബില്ലെന്ന് കൗശിക് ചന്ദ സൂചിപ്പിച്ചു. ഈ കേസില്‍ സാമ്ബത്തിക നേട്ടമെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കൗശിക് വ്യക്തമാക്കി.