18
MAR 2021
THURSDAY
1 GBP =105.96 INR
1 USD =83.28 INR
1 EUR =90.18 INR
breaking news : ജൂലൈ നാലിന് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്… രാജ്യത്തെ അമ്പരപ്പിച്ച് ഋഷി സുനക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! പുതിയ വോട്ടർമാർക്ക് ജൂൺ 18 വരെ രജിസ്റ്റർ ചെയ്യാം; പ്രധാനമന്ത്രിയുടേത് സാഹസിക നടപടിയെന്ന് വിമർശകർ; ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്ന് ലേബറുകൾ >>> സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ യുകെയിലെ ചാലക്കുടി ചങ്ങാത്തത്തിന്റെ 'ആരവം 2024', ജൂണ്‍ 29ന് കലാ മത്സരങ്ങളും കലാവിരുന്നും ഡിജെ നൈറ്റുമായി ആഘോഷത്തിനൊരുങ്ങുന്നു >>> കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് >>> മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ആണെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോണ്‍, ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള ഫോണ്‍ കോളില്‍ പേടിച്ച് ബോധരഹിതയായി വീട്ടമ്മ >>> ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് >>>
Home >> EDITOR'S CHOICE
ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ കാമുകനെ പൊക്കാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുവതി, ഒടുവില്‍ യുവതിക്ക് മനസ്സിലായി താന്‍ ചതിക്കപ്പെട്ടു എന്ന്...

സ്വന്തം ലേഖകൻ

Story Dated: 2022-06-14

പ്രണയവും ചതിയുമെല്ലാം ഇപ്പോള്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആയിരിക്കുകയാണ്. പ്രണയവും ചതിയും അതിലുടലെടുക്കുന്ന പ്രതികാരവുമെല്ലാം സിനിമാ കഥ പോലെ സുപരിചിതമാകുന്ന കാലത്ത് കാമുകനെ വിശ്വസിച്ച കാമുകിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് വാര്‍ത്തയാകുന്നത്.
 
റേച്ചര്‍ വാട്ടേഴ്‌സ് എന്ന യുവതി  കാണാതായ തന്റെ കാമുകനെ തേടി ഇറങ്ങിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ഇരുപത്തിയാറുകാരി ഇറങ്ങിയത്. തന്റെ കാമുകന്‍ പോള്‍ മക്ഗീയക്കൊപ്പമുള്ള ചിത്രമടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

ഇവരുടെ പ്രണയ ബന്ധം തുടങ്ങുന്നത് കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമാണ്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് പോള്‍ യു കെയിലേക്ക് പോവുകയായിരുന്നു. നോര്‍വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള്‍ പിന്നിട്ടിട്ടും യുവാവ് തിരിച്ചെത്താതായതോടെ പേടി തോന്നിയ റേച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. നോര്‍വിച്ച് കമ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് തനിക്കൊപ്പം നില്‍ക്കുന്ന പോളിന്റെ ചിത്രം പങ്കുവച്ചത്. കാമുകനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തന്നെ ബന്ധപ്പെടണമെന്നും യുവതി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

പോസ്റ്റ് കണ്ട് പോളിന്റെ പരിചയക്കാരന്‍ യുവതിയെ ബന്ധപ്പെട്ടു.പോളിന് യു കെയില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. പോളും ഭാര്യയും പിണക്കത്തിലായിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ ഇയാള്‍ ചൈനയിലെ ഷെന്‍ഷെനില്‍ ജോലി ചെയ്യുകയായിരുന്നു. 2019ലാണ് അമേരിക്കക്കാരിയായ റേച്ചര്‍ ചൈനയിലെത്തിയത്. ഇതിനിടെ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.

ഭാര്യയുള്ള വിവരം പോള്‍ കാമുകിയോട് പറഞ്ഞിരുന്നില്ല. ഏപ്രിലില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുമായി ഇയാള്‍ വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നെന്ന് ഉള്‍ക്കൊള്ളാന്‍ റേച്ചറിന് എളുപ്പമായിരുന്നില്ല. എങ്കിലും ഫേസ്ബുക്കിലെ പോസ്റ്റ് ഉടന്‍ തന്നെ അവര്‍ ഡിലീറ്റ് ചെയ്തു. യൂട്യൂബിലൂടെയാണ് തനിക്ക് പറ്റിയ ചതിയെക്കുറിച്ച് യുവതി തുറന്നുപറഞ്ഞത്.

More Latest News

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ യുകെയിലെ ചാലക്കുടി ചങ്ങാത്തത്തിന്റെ 'ആരവം 2024', ജൂണ്‍ 29ന് കലാ മത്സരങ്ങളും കലാവിരുന്നും ഡിജെ നൈറ്റുമായി ആഘോഷത്തിനൊരുങ്ങുന്നു

യുകെയിലെ ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന ആരവം 2024 ജൂണ്‍ 29ന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. വൈറ്റ്മൂര്‍ വില്ലേജ് ഹാളില്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ മത്സരങ്ങള്‍ തുടര്‍ന്ന് ചാലക്കുടി ചങ്ങാത്തത്തിലെ കലാപ്രതിഭകളുടെ കലാവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഡിജെ നൈറ്റ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. ആരവത്തിലേക്ക് എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്ത് സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകസോജന്‍ കുര്യാക്കോസ്: 07896921774ആദര്‍ശ് ചന്ദ്രശേഖര്‍: 07723135112ജോയ് ആന്റണി: 07449523210  

കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ്

കേരള സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 16 cm നും 81 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.  എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത.  

മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ആണെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോണ്‍, ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള ഫോണ്‍ കോളില്‍ പേടിച്ച് ബോധരഹിതയായി വീട്ടമ്മ

ഒന്നരക്കോടയുടെ തട്ടിപ്പ് ആരോപിച്ച് വീട്ടമ്മയ്ക്ക് ഭീഷണി. മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേനയാണ് ഫോണ്‍. ഫോണ്‍ കോളില്‍ പേടിച്ച് വീട്ടമ്മ ബോധരഹിതയായി വീണു. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചത്. വ്യാജ അറസ്റ്റ് വാറന്റ് അയച്ചതോടെ വീട്ടമ്മ ബോധരഹിതയാവുകയായിരുന്നു. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്.  വിഡിയോ കോള്‍ വിളിച്ച് ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി എന്നാണ് ആരോപിച്ചത്. ഈ കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയില്‍ എത്തിയ നാരായണന്‍ നായര്‍ ഇയാള്‍ വാട്‌സാപ്പില്‍ അയച്ചു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

കഴിഞ്ഞ വര്‍ഷത്തെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് സിംഗപ്പൂര്‍ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് പിന്നാലെ ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി വിമാന കമ്പനി. ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ ആണ് കമ്പനിയുടെ തീരുമാനം. ആറാം തവണയാണ് കമ്പനി ഈ നേട്ടം.  2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. കരസ്ഥമാക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എമിറേറ്റ്സ് ഗ്രൂപ്പ് സ്റ്റാഫിനു നന്ദി പറഞ്ഞു. തന്റെ കത്തില്‍, അവരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു, ''ഞങ്ങളുടെ കൂട്ടായ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവ നേടിയതിനും, 20 ആഴ്ചത്തെ ലാഭ വിഹിതത്തിന്റെ ഓരോ ദിര്‍ഹത്തിനും നിങ്ങള്‍ അര്‍ഹരാണ്'', അദ്ദേഹം പറഞ്ഞു കഴിഞ്ഞ വര്‍ഷം എമിറേറ്റിന്റെയും ഡിനാറ്റയുടെയും ശ്രദ്ധേയമായ ലാഭവും വില്‍പ്പനയും മെച്ചപ്പെടുത്തിയതോടെ, ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള തൊഴില്‍ 10% വര്‍ധിച്ച് 112,406 ആയി.

സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം

സൗദിയിലേക്കുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍. ഇരുടിക്കറ്റും എടുക്കാത്ത സന്ദര്‍ശകവിസക്കാര്‍ക്ക് ബോഡിങ് അനുവദിക്കില്ലെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ഇതോടെ ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് ടിക്കറ്റും അവരില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും.  ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഗള്‍ഫ് എയര്‍ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗള്‍ഫ് രാജ്യത്തേക്കും സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും. രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ നല്‍കുന്ന നിര്‍ദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദര്‍ശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതല്‍ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്. അതെസമയം, ദോഹ- ബഹ്‌റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. പുതിയ സര്‍വീസുകള്‍ നിലവില്‍ വന്നു. യാത്രക്കാര്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സര്‍വീസുകള്‍ ഗുണകരമാണ്. യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയര്‍ വക്താവ് പറഞ്ഞു.

Other News in this category

  • പായല്‍ അല്ല, ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴം ഇതാണ്!!! ഒപ്പം മറ്റൊരു രഹസ്യം കൂടി 'വോള്‍ഫിയ ഗ്ലോബോസ'യെ കുറിച്ച് പറയാനുണ്ട്
  • സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും
  • യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്
  • അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ
  • 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ
  • അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി
  • പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ
  • ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!
  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • Most Read

    British Pathram Recommends