18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം >>> അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത് >>> മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത് >>> ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍  >>> രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ >>>
Home >> BUSINESS
ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമന്‍ ബെര്‍ണാഡ് അര്‍ണോള്‍ട്, ഇലോണ്‍ മസ്‌കിനെ പിന്തള്ളിയാണ് ബെര്‍ണാഡ് അര്‍ണോള്‍ടിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള കയറ്റം

സ്വന്തം ലേഖകൻ

Story Dated: 2024-01-30

ന്യൂഡല്‍ഹി : ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ഫ്രഞ്ച് കമ്പനി എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളിയാണ് ബെര്‍ണാഡ് അര്‍ണോള്‍ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് കുടുംബത്തിന്റെ ആസ്തി 207.8 ബില്യണ്‍ ഡോളറാണ്. അതേസമയം, മസ്‌കിന്റെ ആസ്തി 204.5 ബില്യണ്‍ ഡോളറും. ഇവര്‍ക്കുപിന്നാലെ ജെഫ് ബെസോസ് (181.3 ബില്യണ്‍ ഡോളര്‍), ലാറി എലിസണ്‍ (142.2 ബില്യണ്‍ ഡോളര്‍), മാര്‍ക് സക്കര്‍ബര്‍ഗ് (139.1 ബില്യണ്‍ ഡോളര്‍) എന്നിവര്‍ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംനേടി. ഇന്ത്യക്കാരായ മുകേഷ് അംബാനി 104.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 11-ാം സ്ഥാനത്തും 75.7 ബില്യണ്‍ ആസ്തിയുള്ള ഗൗതം അദാനി 16-ാമതുമാണ്.

ടെസ്ലയുടെ 586.14 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിയോര്‍, ബള്‍ഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡുകളുടെ സ്ഥാപനമായ എല്‍വിഎംഎച്ചിന്റെ വിപണി മൂലധനം 388.8 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

More Latest News

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത്

ചെന്നൈ : കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു വെറും ഏഴ് മാസം പ്രായമായ കുഞ്ഞിനെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ വീണ കുഞ്ഞിനെ അയല്‍പക്കത്തുള്ളവര്‍ അതി സാഹസീകമായാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെണ്‍കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നു. തുടര്‍ന്നു ചികിത്സയിലായിരുന്നു. രമ്യയും 2 മക്കളും രണ്ടാഴ്ച മുന്‍പാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്

മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 

മെസേജ് കണ്ടെന്നറിയിക്കാതെ തന്നെ ഇനി ഇന്‍സ്റ്റഗ്രാമിലെ മെസേജ് വായിക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാന്‍ ആണ് വഴിയുള്ളത്. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്‌കാമര്‍മാരാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.  ഇന്‍സ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സില്‍ പോയി മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാല്‍. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റര്‍നെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോള്‍ സീന്‍ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്യണം. പ്രൈവസി ആന്‍ഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷന്‍ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷന്‍ അവതരിപ്പിച്ചത്. കൂടാതെ 2019 ല്‍ പുറത്തിറക്കിയ റെസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഡിഎം വായിക്കാന്‍ സഹായിക്കും. 'സീന്‍' ഐക്കണ്‍ ട്രിഗര്‍ ചെയ്യാതെ തന്നെ ഡിഎം വായിക്കാന്‍ റെസ്ട്രിക്റ്റ് ഫീച്ചര്‍ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈല്‍ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോള്‍ഡറിലേക്കു മാറ്റപ്പെടും. ഇത് ഓണ്‍ലൈന്‍ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു. മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.  

Other News in this category

  • മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്
  • 'ട്വിറ്റര്‍ ഡോട്ട് കോം' ഇനി 'എക്‌സ് ഡോട്ട് കോം', ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്
  • ഭിന്നശേഷിക്കാരന് 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി, ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വഹിച്ചു
  • മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ റിസെന്റ്‌ലി ഡിലീറ്റ് ഫോള്‍ഡറില്‍, ആപ്പിളില്‍ വീണ്ടും സുരക്ഷാ ആശങ്ക?
  • 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി
  • വീട്ടിലെ ഊണ് വീട്ടിലെത്തണോ, സ്വിഗ്ഗി 'ഹോംസ്റ്റൈല്‍ മീല്‍സ്' വരുന്നു!!! മിതമായ നിരക്കില്‍ വീട്ടിലെ ഊണ് കഴിക്കാം
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്
  • ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ
  • കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം
  • Most Read

    British Pathram Recommends