ബാലന് ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടന്നെ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബായിലെ ഗ്ലോബല്‍ സോക്കര്‍ പുരസ്കാര ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമര്‍ശം. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോള്‍ ഈ പുരസ്കാര ചടങ്ങുകള്‍ കാണാറില്ലെന്നു പറഞ്ഞ റൊണാള്‍ഡോ പറഞ്ഞു. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് താരം കുറ്റപ്പെടുത്തി.
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഈ രണ്ടു പുരസ്കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്കാരങ്ങളും സ്വന്തമാക്കിയത്.