വീണ്ടും പുരസ്ക്കാരത്തിന്റെ കൊടുമുടിയില്‍ മെസി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് ആണ് ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.
ഇത് ആദ്യമല്ല മെസിയെ തേടി ഈ അംഗീകാരം എത്തുന്നത്. എട്ടാം തവണയാണ് മെസി പുരസ്കാരത്തിനു അര്‍ഹനാകുന്നത് എന്നത് പ്രത്യേകതയാണ്. ഇത്തവണത്തെ ബാല്ലണ്‍ ഡി ഓര് പുരസ്കാരത്തിനു പിന്നാലെയാണ് മെസിയുടെ മറ്റൊരു നേട്ടം.
അര്‍ജന്റീനയെ ലോകകിരീടത്തിനായുള്ള നയിച്ച പ്രകടനമാണ് പ്രധാനമായും മെസിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗെര്‍ഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരം നേടി. ഇംഗ്ലണ്ട് ദേശീയ വനിതാ ടീം പരിശീലക സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്.