അടുത്ത വര്‍ഷം മുതല്‍ ഇസ്രയേലിന്റെ ദേശീയ ഫുട്ബോള്‍ ടീമിനെ സ്പോണ്സര് ചെയ്യുന്നത് തങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്യൂമ വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കാര്യം ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതിനു പിന്നില്‍ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ജര്‍മ്മന്‍ സ്പോര്‍ട്സ് വെയര്‍ സ്ഥാപനമായ പ്യൂമ സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തുന്നതിനുള്ള തീരുമാനം അറിയിച്ചത്. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു.
സെര്‍ബിയയും ഇസ്രായേലും ഉള്‍പ്പെടെ നിരവധി ഫെഡറേഷനുകളുമായുള്ള കമ്പനിയുടെ കരാറുകള്‍ 2024-ല്‍ അവസാനിക്കുമെന്നും അത് പുതുക്കില്ലെന്നും പ്യൂമ വക്താവ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ട്.നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടന്‍ കരാറുകള്‍ തുടങ്ങുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.