പത്തു വര്‍ഷത്തെ എന്‍എച്ച്എസ് സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ സര്‍വ്വീസ് വിട്ട് പോകുന്നത് തടയാന്‍ അവരുടെ സ്റ്റുഡന്റ് ലോണ്‍ എഴുതിത്തള്ളണമെന്ന് നിര്‍ദ്ദേശവുമായി വിദഗ്ധര്‍. നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും മറ്റ് മുന്‍നിര ജീവനക്കാര്‍ക്കും ഇടയില്‍ 'കൊഴിഞ്ഞുപോക്ക്' പ്രതിസന്ധി അവസാനിപ്പിക്കാന്‍ സാമ്പത്തിക പ്രോത്സാഹനം ആവശ്യമാണെന്ന് നഫീല്‍ഡ് ട്രസ്റ്റ് പറഞ്ഞു. ജീവനക്കാര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ആരംഭിച്ചതിന് ശേഷം ഉടന്‍ തന്നെ എന്‍എച്ച്എസ് വിടുകയോ ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇ്തരത്തിലൊരു നിര്‍ദ്ദേശം വന്നത്. എന്നാല്‍ പിന്തുണ ഇതിനകം നിലവിലുണ്ടെന്ന് പറഞ്ഞ് മന്ത്രിമാര്‍ ഈ ആശയം നിരസിച്ചു.
എന്‍എച്ച്എസില്‍ ട്രെയിനിംഗ് ആരംഭിക്കുന്നവര്‍ക്കും ജോലി ആരംഭിക്കുന്നവര്‍ക്കും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന കാര്യത്തില്‍ വിശാലമായ ഒരു കാഴ്ചപ്പാട് പുലര്‍ത്തുന്ന റിപ്പോര്‍ട്ടാണ് നഫീല്‍ഡ് ട്രസ്റ്റ് തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മിഡ് വൈഫുമാര്‍, ബന്ധപ്പെട്ട ഹെല്‍ത്ത് പ്രഫഷണലുകള്‍ തുടങ്ങിയവരുടെ വ്യത്യസ്ത ഗ്രൂപ്പുകളെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് നഫീല്‍ഡ് ട്രസ്റ്റ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഫിസിയോസ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, റേഡിയോ ഗ്രാഫര്‍മാര്‍, തുടങ്ങിയ വ്യത്യസ്തരായ ഹെല്‍ത്ത് പ്രഫഷണലുകളെയും പുതിയ പഠനത്തിന്റെ ഭാഗമായി നഫീല്‍ഡ് ട്രസ്റ്റ് നിരീക്ഷിച്ചിരുന്നു. ട്രയിനീ നഴ്സുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, എന്നിവരില്‍ എട്ടിലൊരാള്‍ വീതം എന്‍എച്ച്എസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കാതെ വിട്ട് പോകുന്നുവെന്നാണ് നഫീല്‍ഡ് ട്രസ്റ്റ് നടത്തിയ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
എന്‍എച്ച്എസില്‍ പത്ത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ തങ്ങളുടെ സ്റ്റുഡന്റ്ലോണ് എഴുതിത്തള്ളുമെന്ന ഓഫറുണ്ടെങ്കില്‍ ഇവര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിട്ട് പോകുന്നത് തടയാന്‍ സാധിക്കുമെന്നാണ് നഫീല്‍ഡ് ട്രസ്റ്റ് നിര്‍ദേശിക്കുന്നത്. എന്‍എച്ച്എസ് സര്‍വീസില്‍ നിന്ന് തങ്ങളുടെ തൊഴില്‍ രാജി വച്ച് വിവിധ ഹെല്‍ത്ത് പ്രഫഷണലുകള്‍ പോകുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്നും ഈ ട്രസ്റ്റ് നിര്‍ദേശിക്കുന്നു. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആവശ്യത്തിന് പിന്തുണ ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്നും അതിനാല്‍ നഫീല്‍ഡ് ട്രസ്റ്റിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് മിനിസ്റ്റര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്.