18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍; നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>> പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ >>>
Home >> HOT NEWS
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തി; അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്റെ മരണം ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്ക് പോയ സമയത്ത്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-09-26

അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ അങ്കമാലി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജൂഡ് സെബാസ്റ്റ്യനെയാണ് ( 38 ) വീടിനുള്ളില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് പൊതു ഇടങ്ങളില്‍ ജൂഡിനെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ പോലീസ് ഇദ്ദേഹത്തെ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്.  ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്ക് പോയ സമയത്താണ് ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജൂഡ് സെബാസ്റ്റ്യനും കുടുംബവും അയര്‍ലന്‍ഡില്‍ എത്തിയത്. സിഗ്‌നാ കെയര്‍ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് സെബാസ്റ്റ്യന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാട്ടര്‍ഫോര്‍ഡിലെ ഫോക്‌സ് വുഡില്‍ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്. ഭാര്യ കൊല്ലം സ്വദേശിനിയായ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ആന്റു ജൂഡ് പടയാറ്റി (3), എലീശ ജൂഡ് പടയാറ്റി (2) എന്നിവരാണ് മക്കള്‍.

വാട്ടര്‍ ഫോഡിലെ വിവിധ മലയാളി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജൂഡിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഏറെ ദു:ഖിതരാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. മരണകാരണം ഗാര്‍ഡ (പൊലീസ്) അന്വേഷണം നടത്തുന്നുതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പിന്നീട്  നാട്ടില്‍ സംസ്‌കരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍; നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടക്കും. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അപകടത്തില്‍ മരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാദൗത്യ സംഘം അറിയിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോള്‍ഫയ്ക്കു സമീപം അരാസ് നദിയില്‍ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഇറാന്‍ പ്രസിഡന്റ്.മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ടായിരുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

Other News in this category

  • വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
  • ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം
  • സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്
  • മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്
  • സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍
  • ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ
  • രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്!
  • കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം
  • ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'
  • Most Read

    British Pathram Recommends