ഡസന്‍ കണക്കിന് കൗമാരക്കാരായ ആണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഓണ്‍ലൈനില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയായി ആള്‍മാറാട്ടം നടത്തിയ 24 കാരന് 21 വര്‍ഷം തടവ് ശി്ഷ. സ്നാപ്ചാറ്റും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളില്‍ 11 നും 16 നും ഇടയില്‍ പ്രായമുള്ള തന്റെ ഇരകളെ 'ക്ലോ' എന്ന അപരനാമം ഉപയോഗിച്ചാണ് 24 കാരനായ ജെയ് ലാംഗ് വഞ്ചിച്ചത്.
തനിക്ക് നഗ്ന ചിത്രങ്ങളോ വീഡിയോകളോ അയയ്ക്കാന്‍ ഇരകളായ ആണ്‍കുട്ടികളോട് പ്രതി ആവശ്യപ്പെടുമ്പോള്‍ മറു തലയ്കക്കല് പെണ്‍കുട്ടിയാണെന്ന് വിശ്വസിച്ച് അവര്‍ അത്തരം ചിത്രങ്ങളും വീഡിയോകളും അയച്ചു നല്കി കഴിയുമ്പോളാണ് പ്രതിയുടെ തനി നിറം പുറതത്തു വരുന്നത്. ഇവ കിട്ടിക്കഴിഞ്ഞാന്‍ പ്രതി കൂടുതല്‍ ചിത്രങ്ങളോ പണമോ ആവശ്യപ്പെട്ട് അവരെ ബ്ലാക്ക്മെയില്‍ ചെയ്യും.
2018 ഏപ്രിലിനും 2021 നവംബറിനുമിടയില്‍ എസെക്സിലെ കാന്‍വി ദ്വീപ്, ബെന്ഫ്ലീറ്റ്, ബാസില്ഡണ്, സൗത്ത്ഹെന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 26 ഇരകളാണ് ലാംഗിന്രെ വലയില്‍ വീണത്. 46 കുറ്റങ്ങള്‍ പ്രതി സമ്മതിച്ചതിന് ശേഷം വെള്ളിയാഴ്ച ബാസില്ഡണ് സംയുക്ത കോടതിയില്‍ ആറ് വര്‍ഷത്തെ ലൈസന്‍സ് കാലയളവ് നീട്ടിയതോടെ പ്രതിക്ക് ആകെ 21 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. ജയില്‍ മോചനത്തിന് അര്‍ഹത നേടുന്നതിന് മുമ്പ് കുറഞ്ഞത് 14 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും. കൂടാതെ ലൈംഗീക കുറ്റവാളികളുടെ രജിസ്റ്ററില്‍ ലാങ്ങിന്റെ പേര് ജീവിതകാലം മുഴുവന്‍ ഇടംപിടിക്കുകയും ചെയ്യും.
ഒരു കുട്ടിയെ ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കാരണമാകുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക, ഒരു ബാലലൈംഗിക കുറ്റകൃത്യം സംഘടിപ്പിക്കുകയോ സുഗമമാക്കുകയോ ചെയ്യുക, കുട്ടികളുടെ വേശ്യാവൃത്തി അല്ലെങ്കില്‍ അശ്ലീലം, ബ്ലാക്ക് മെയില്‍ എന്നിവയ്ക്ക് കാരണമാകുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നിവയൊക്കെയാണ് പ്രതി ചെയ്തിരിക്കുന്നത് എന്ന് കോടതിയില്‍ തെളിഞ്ഞു.
ഇരയായ ഒരാളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന് ശേഷം 18 മാസത്തെ എസ്സെക്സ് പോലീസ് അന്വേഷണത്തിലാണ് ലാംഗിന്റെ കുറ്റകൃത്യത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്. പ്രതി ഇരകളോട് സംവദിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനായി നൂറുകണക്കിന് ഗിഗാബൈറ്റ് ഫോണ്‍ ഡാറ്റയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ശിക്ഷാവിധി വേളയില്‍ ജഡ്ജി ലാങ്ങിന്റെ ഇരകളുടെ ധീരതയെ അഭിനന്ദിക്കുകയും അയാളുടെ കുറ്റകൃത്യത്തിന്റെ ഭീകരമായ അനന്തരഫലങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.