18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍; നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>> പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ >>>
Home >> HOT NEWS
മലയാളി നഴ്‌സുമാരെ യുകെയിലെത്തിച്ച് ജോലി നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ നടപടിയുമായി നോര്‍ക്കയും ഇന്ത്യന്‍ ഹൈക്കമ്മീഷനും; കൊച്ചിയിലെ സ്വകാര്യ ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായി പി. ശ്രീരാമകൃഷ്ണന്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-09-17

യുകെയില്‍ ജോലിക്കെത്തി, ഓഫര്‍ ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതെ നരകിക്കുന്ന 400 ഓളം മലയാളി യുവാക്കളുടെ ദുരിത വാര്‍ത്തയില്‍ സ്വമേധയാ ഇടപെടല്‍ തുടങ്ങിതായി ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപിക്കും കത്തു നല്‍കിയതായും വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

അതേ സമയം കേരളത്തിലെ റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായി ഉദ്യോഗാര്‍ഥികള്‍ യുകെയില്‍ ദുരിതം അനുഭവിക്കുന്നെന്ന പരാതിയില്‍ നടപടിയുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച് പരാതി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ അംഗങ്ങളുമായി ഹൈക്കമ്മീഷന്‍ കത്തിടപാടുകള്‍ ആരംഭിച്ചിട്ടുണ്ട്. കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ ദീപക് ചൗധരിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് ഇമെയില്‍ അയച്ചിട്ടുണ്ട്. 19ന് ഉച്ചയ്ക്കു മൂന്നു മണിക്ക് നേരില്‍ കണ്ട് വിഷയം ബോധിപ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

യുകെയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായവരുടെ അനുഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് മലയാളി സംഘടനയായ കൈരളി യുകെ നല്‍കിയതായി നാഷണല്‍ സെക്രട്ടറി കുര്യന്‍ ജേക്കബ്, പ്രസിഡന്റ് പ്രിയ രാജന്‍ എന്നിവര്‍ പറഞ്ഞു. മലയാളി സമൂഹത്തിനിടയില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിനെ പറ്റിയുള്ള വ്യക്തമായ ബോധവല്‍ക്കരണമാണ് ഇനി വേണ്ടതെന്നും മറ്റൊരു രാജ്യത്തില്‍ അജ്ഞാതമായ തൊഴിലിടങ്ങളില്‍ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ടവരല്ല പുതുതലമുറയെന്നും കൈരളി യുകെ ഭാരവാഹികള്‍ പറഞ്ഞു.

കെയറര്‍ വിസയ്ക്കായി 14 ലക്ഷത്തോളം രൂപ നല്‍കി, വഞ്ചിതനായ മലയാളി മെയില്‍ നഴ്‌സിന്റെ പരാതിയില്‍ ഇപ്പോള്‍ കേരള പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജോലിയും വാഗ്ദാനം ചെയ്ത വേതനവും ലഭിക്കാതെ ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതെ ഇംഗ്ലണ്ടിലെ ഡെവണ്‍  കൗണ്ടിയില്‍ കുടുങ്ങിക്കിടക്കുന്ന ജോഷിയെന്ന മലയാളി നഴ്സിന്റെ പരാതിയിലാണ് പോലീസ് നടപടി.

കൊച്ചിയിലെ പാലാരിവട്ടത്തുള്ള അഫിനിക്സ് ഏജന്‍സി മുഖാന്തരമാണ് കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയറര്‍മാരുടെ ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് 14 ലക്ഷം രൂപ നല്‍കി മൂന്നരമാസം മുമ്പ് ജോഷി യുകെയിലെത്തിയത്. ഓട്ടിസം ബാധിതരായ കുട്ടികളെ പരിരക്ഷിക്കുന്ന കെയര്‍ ഹോമില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ പറഞ്ഞിരുന്ന ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല, 450 പൗണ്ട് മാത്രമാണ് പ്രതിമാസ ശമ്പളം നല്‍കിയത്. വാടക കൊടുക്കാന്‍ പോലും അത് തികയാത്തതിനാല്‍, ഭക്ഷണത്തിനായി ആപ്പിള്‍ തോട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നു.

ഏകദേശം 400 ഓളം യുവാക്കളെ ഈ രീതിയില്‍ യുകെയില്‍ കൊണ്ടുവന്ന് ഏജന്‍സി വഞ്ചിച്ചിട്ടുണ്ടെന്ന് യുവാവ് പറയുന്നു. ഭക്ഷണം പോലുമില്ലാതെ മരിച്ചുപോകും എന്ന് കാണിച്ച് യുവാവ് അയച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുള്ളത്.

പാലാരിവട്ടത്തെ അഫിനിക്സ് ഏജന്‍സിയുടെ തൃശ്ശൂര്‍ സ്വദേശിയായ ഉടമ പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് മുങ്ങിയെന്ന് പറയുന്നു. ഇവര്‍ക്കുപുറമെ യുകെയിലെ മറ്റ് രണ്ട് ഏജന്‍സികള്‍ക്കും പണം നല്‍കിയതായി യുവാവ് പരാതിപ്പെടുന്നു.

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍; നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടക്കും. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അപകടത്തില്‍ മരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാദൗത്യ സംഘം അറിയിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോള്‍ഫയ്ക്കു സമീപം അരാസ് നദിയില്‍ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഇറാന്‍ പ്രസിഡന്റ്.മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ടായിരുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

Other News in this category

  • വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
  • ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം
  • സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്
  • മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്
  • സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍
  • ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ
  • രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്!
  • കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം
  • ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'
  • Most Read

    British Pathram Recommends