2010-ലെ യൂണിവേഴ്സിറ്റി ട്യൂഷന് ഫീസ് പ്രതിഷേധത്തിനിടെ ഒരു ഓഫീസറുടെ ബാറ്റണ്‍ അടിച്ചതിനെത്തുടര്‍ന്ന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക വിധേയനാകേണ്ടിവന്ന വിദ്യാര്‍ഥിയോട് വര്‍ഷങ്ങള്‍ക്കുശേഷം ക്ഷമാപണം നടത്തിയും ആറക്ക സെറ്റില്‍മെന്റ് നല്കാന് സമ്മതിച്ചു പോലീസ്.
ട്യൂഷന് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കുന്നതിനെതിരെ നടന്ന പ്രകടനത്തിനിടെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയായിരുന്ന 20 വയസ്സുള്ള ആല്‍ഫി മെഡോസിന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറിന് ക്ഷാതം സംഭവിക്കുകയായിരുന്നു. തത്ഫലമായി അദ്ദേഹത്തിന്റെ തലയില്‍ 100-ലധികം സ്റ്റേപ്പിള്‍സ് സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ഒരു വലിയ മുറിവ് തലയില്‍ അവശേഷിക്കുകയാണുണ്ടായത്.
പ്രതിഷേധത്തിന് ശേഷം, അക്രമാസക്തമായ ക്രമക്കേടുകള്‍ക്ക് മെഡോസിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് തവണ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തു. പീന്നീട് 2013ല്‍ ജൂറി ഏകകണ്ഠമായി കുറ്റവിമുക്തനാക്കി.
ഇതിന് പിന്നാലെ തെറ്റായ തടവിനും മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്ക് അദ്ദേഹം 2013-ല്‍ മെറ്റിനെതിരെ നടപടി സ്വീകരിച്ചു.
ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് (ഐഒപിസി) സംഭവം അന്വേഷിക്കുന്നതിനിടെ 2019 വരെ കേസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ സേമ്മറില് കേസ് അവസാനിക്കുകയും മെഡോസ് മെറ്റില് നിന്ന് ആറ് അക്ക സെറ്റില്‍മെന്റ് ഉറപ്പിക്കുകയും ചെയ്തു.
മെഡോസ് സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനോടും അക്രമാസക്തമായി പെരുമാറിയില്ലെന്നും, അദ്ദേഹത്തിന്റെ ജീവിതം താറുമാറാക്കിയ ബാറ്റണ്‍ പ്രഹരം അപകടകരവും ന്യായരഹിതവുമാണെന്ന് പോലീസ് അംഗീകരിച്ചു.
2019-ല്‍, ലണ്ടന്‍ സിറ്റി പോലീസിലെ ഡിസി മാര്‍ക്ക് അല്സ്റ്റണ്, മെഡോസിനെതിരെ യുക്തിരഹിതമായ ബലപ്രയോഗം നടത്തിയതിന് ഹിയറിംഗില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മെഡോസില്‍ ആക്രമണം നടത്തിയ വ്യക്തി ഒരു അജ്ഞാത മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പാനല്‍ വിലയിരുത്തുകയും ചെയ്തു.