താമസിക്കാനെത്തിയവര്‍ മുറിയിലെ ഇലക്ട്രിക് ഉപകരണങ്ങളടക്കം അടിച്ചു മാറ്റി കടന്നുകളഞ്ഞെന്ന് ഹോട്ടലുടമ. വെയില്‍സിലെ ഡോള്‍ഫിന്‍ ഹോട്ടല്‍ ഉടമയായ നതാലി ന്യൂട്ടണാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വളരെ സൗഹാര്‍ദപരമായി പെരുമാറിയിരുന്ന ദമ്പതികളാണ് 200 പൗണ്ടോളം (ഏകദേശം 20,000 രൂപ) വില വരുന്ന ഇലക്ട്രിക് സാധനങ്ങളുമായി കടന്നു കളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ദമ്പതിമാര്‍ ചെക്കൗട്ട് ചെയ്യുമ്പോള്‍ കയ്യില്‍ ലഗേജ് ഒന്നുമില്ലായിരുന്നുവെന്നും നതാലി വെളിപ്പെടുത്തി.
ചായയുണ്ടാക്കുന്നതിനുള്ള കെറ്റില്‍, ഇലക്ട്രിക് ഫാന്‍, വിലയേറിയ ടവല്‍, രണ്ട് ലൈറ്റുകള്‍, ചായപ്പാത്രം, ചാര്‍ജിങ് ടവര്‍ തുടങ്ങിയ സാധനങ്ങളാണ് ദമ്പതിമാര്‍ അതിവിദഗ്ധമായി കടത്തിയത്. 1999 ലാണ് താന്‍ ഹോട്ടല്‍ നടത്താന്‍ തുടങ്ങിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും നതാലി പറയുന്നു. ദമ്പതിമാരെ താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിളിച്ചിട്ട് അവര്‍ ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ഉണ്ടായില്ലെന്നും കാര്‍ഡില്‍ നിന്നും പണമീടാക്കാന്‍ ശ്രമിച്ചപ്പോള്‍ അതും പരാജയപ്പെട്ടുവെന്നും നതാലിയ വെളിപ്പെടുത്തി.
സൗത്ത് വെയില്‍സില്‍ നിന്നുള്ളവരാണ് ദമ്പതികളെന്നും സോപ്പും ഷാംപുവും ഒഴികെ എല്ലാം കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു. ബുക്കിങ്. കോം വഴിയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരെയും തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങളും നതാലി പൊലീസിന് കൈമാറി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.