രണ്ടും അഞ്ചും വര്‍ഷ ഫിക്സുകളിലുള്ള മോര്‍ട്ട്ഗേജ് ഡീലുകളുടെ ശരാശരി നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി ലെന്‍ഡര്‍മാര്‍ തുടരുന്നുവെന്ന് മണിഫാക്ട്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. നിരവധി ലെന്‍ഡര്‍മാര്‍ ഈ ആഴ്ചയും നിരക്ക് വെട്ടിക്കുറയ്ക്കല്‍ തുടരുന്നുവെന്നാണ് മണിഫാക്ട്സ് ഫിനാന്‍സ് എക്സ്പര്‍ട്ടായ റേച്ചല്‍ സ്പ്രിംഗാള് വെളിപ്പെടുത്തുന്നത്. എച്ച്എസ്ബിസി 0.30 ശതമാനവും വെര്‍ജിന്‍ മണി 0.25 ശതമാനവും ഹാലിഫാക്സ് 0.12 ശതമാനവും നാഷന് വൈഡ് 0.40 ശതമാനവും സാന്റന്‍ഡര്‍ 0.20ശതമാനവും ടിഎസ്ബി 0.10 ശതമാനവും എന്ന തോതിലാണ് തങ്ങളുടെ വിവിധ ഫിക്സഡ് ഡീലുകളുടെ നിരക്കുകള്‍ ഈ വാരത്തില്‍ വെട്ടിക്കുറച്ചിരിക്കുന്നത്.
90 ശതമാനം ലോണ്‍ ടു വാല്യൂവിലുള്ള അഞ്ച് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ നിരക്കുകളില്‍ ലോയ്ഡ് ബാങ്ക് 0.12 ശതമാനം വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഈ ആഴ്ച മറ്റ് ചില ലെന്‍ഡര്‍മാര്‍ ഇതിലും കൂടുതല്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ആല്ഡര്മോര് 0.70ശതമാവും വെസ്റ്റ് ബ്രോം ബില്‍ഡിംഗ് സൊസൈറ്റി 0.60 ശതമാനം വെട്ടിക്കുറവുമാണ് ഫിക്സഡ് നിരക്ക് മോര്‍ട്ട്ഗേജുകളുടെ നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്.
ഇതിന് പുറമെ മാര്‍ക്കറ്റിലേക്ക് മത്സരാത്മകമായ ചില മോര്‍ട്ട്ഗേജ് ഡീലുകളും ചില ലെന്‍ഡര്‍മാര്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ലീഡ്സ് ബില്‍ഡിംഗ് സൊസൈറ്റി മൂന്ന് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് ഡീല്‍ ആരംഭിച്ചിട്ടുണ്ട്. ഈ 95 ശതമാനം ലോണ്‍ ടു വാല്യൂ ഡീല്‍ 5.99 ശതമാനം നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. വെസ്റ്റ്ബ്രോം ബില്‍ഡിംഗ് സൊസൈറ്റി മൂന്ന് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് 95 ശതമാനം ലോണ്‍ ടു വാല്യൂ 6.44 ശതമാനം നിരക്കില്‍ ലഭ്യമാക്കിയതും ഏവരെയും ആകര്‍ഷിക്കുന്നുണ്ട്.