സ്പെയിനിലെ ടൂറിസ്റ്റ് ദ്വീപായ ഐബിസയിലേക്കുള്ള വിമാന യാത്രക്കിടെ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി കൈയ്യേറ്റം ചെയ്യുകയും അവരുടെ ബോസിനെ തുപ്പുകയും ചെയ്ത ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ മാഞ്ചസ്റ്ററില്‍ നിന്ന് ജെറ്റ് 2 വിമാനത്തില്‍ ദ്വീപിലെത്തിയ 42 കാരനെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്ററില്‍ നിന്ന് ഐബിസയിലേക്കുള്ള വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സംശയിക്കുന്ന ഒരു ബ്രിട്ടീഷുകാരനെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി അറസ്റ്റ് സ്ഥിരീകരിച്ച് സ്പാനിഷ് സിവില്‍ ഗാര്‍ഡിന്റെ വക്താവ് പറഞ്ഞു.
ഫ്ലൈറ്റിനിടയില്‍ ഒരു യാത്രക്കാരന് ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതായും അതുപോലെ തന്നെ ഒരു എയര്‍ ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും അവളുടെ ബോസിനെ തുപ്പുകയും ചെയ്തതായി പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിക്കുയും വിമാനം ലാന്റ് ചെയ്ത സമയം 42 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിയെ ഹിയറിംഗിനായി കോടതിയില്‍ ഹാജരായിട്ടുണ്ടോ എന്ന് വ്യക്തമല്ല. അവിടെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണോ അതോ നിലവിലുള്ള ക്രിമിനല്‍ അന്വേഷണത്തിന് വിധേയനായി ജാമ്യത്തില്‍ വിടണോ എന്ന് ഒരു ജഡ്ജി തീരുമാനിക്കേണ്ടതുണ്ട്. പേര് ഇതുവരെ പേര് പുറത്തു വിട്ടിട്ടില്ലാത്ത പ്രതിക്ക് കനത്ത പിഴയും ജെറ്റ്2 വിലക്ക് ലഭിക്കുകയാണെങ്കില്‍ യുകെയിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരികയും ചെയ്യും. സ്പാനിഷ് വ്യോമ സുരക്ഷാ നിയമം ലംഘിച്ചാല്‍ കുറ്റവാളികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് തരം ലംഘനത്തിന് ഏകദേശം £50 മുതല്‍ ഏകദേശം £40,000 വരെ പിഴയാണ് ഈടാക്കുന്നത്.